നവജാത ശിശുവിനും അമ്മക്കും നേരെയുള്ള അതിക്രമം ; പ്രതിഷേധിച്ച യുഡിഎഫ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് തിരുവള്ളൂരില്‍ പ്രസവിച്ച് 20 ദിവസമായ സ്ത്രീയുടെ വീട്ടില്‍ പാതിരാത്രി പോലീസ് കയറിയതിൽ പ്രതിഷേധിച്ച യുഡിഎഫ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുല്‍കിഫില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് മിസ്അബ് കീഴരയിരൂർ ഉള്‍പ്പെടെ 10 പേർക്കെതിരെയാണ് കേസ്. പോലീസ് ഏകപക്ഷീയമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് പാറക്കല്‍ അബ്ദുല്ല ആരോപിച്ചു. വീട്ടിലെ പോലീസ് അതിക്രമത്തിൽ അസ്മിറ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

അതിനിടെ കുറ്റ്യാടി മണ്ഡലത്തിന്റെ ഭാഗമായ തിരുവള്ളൂരില്‍ സിപിഎം പ്രവർത്തകർ യുഡിഎഫ് പ്രവർത്തകനായ സ്വർണ വ്യാപാരിയെ വെട്ടിപരിക്കേല്‍പിച്ച ശേഷം അഞ്ച് പവൻ സ്വർണം കവർന്നെടുത്തതായി വ്യാപാരി പരാതിപ്പെട്ടു. തന്നെ ആക്രമിച്ച സംഘത്തിലെ സുരേഷാണ് സ്വർണവും ഫോണും എടുത്തതെന്ന് വെട്ടേറ്റ വ്യാപാരി യൂസുഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് സംഘർഷങ്ങളുടെ തുടർച്ചായി കഴിഞ്ഞ ഞായറാഴ്ചയാണ് യുഡിഎഫ് പ്രവർത്തകനും ജ്വല്ലറി ഉടമയുമായ യൂസൂഫിനെ സി പി എം പ്രവർത്തകർ ആക്രമിച്ചത്. കൊല്ലുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യമെന്നാണ് യൂസുഫ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : കൂടുതൽ ചട്ടലംഘനങ്ങൾ പുറത്ത് ; സർക്കാരില്ലാത്ത കരാറിൽ സർക്കാർ വിവരങ്ങൾ

0
തിരുവനന്തപുരം : അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാൻ, ഉത്തരവില്ലാതെ സർക്കാരിന്റെ പേരിൽ...

സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ ; ശരീരത്തിൽ 27 കുത്തേറ്റ മുറിവുകൾ

0
ഹൈദരാബാദ്: തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലായ 48 വയസ്സുകാരിയെ...

മെഗാ രക്ഷാപ്പാക്കേജിന് സർക്കാർ ; നിക്ഷേപം തിരിച്ചുനൽകാനാകാതെ 441 സഹകരണ ബാങ്കുകൾ

0
തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളുടെയും സംഘങ്ങളുടെയും കണക്കെടുത്ത് സർക്കാർ....

അധികം വൈകാതെ ചവറ്റുകുട്ടയിൽ ഒളിക്കേണ്ടിവരും ; രഹസ്യയാത്രയിൽ ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും എംബസിയും

0
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും ദക്ഷിണാഫ്രിക്കയിലെ...