ഡല്‍ഹിയില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് നേരെ അതിക്രമം ; പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെതിരെ അതിക്രമം. കാറിന്റെ ഡോറില്‍ കൈകുടുക്കി വലിച്ചിഴച്ചെന്നാണ് സ്വാതി മലിവാളിന്റെ പരാതി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ എയിംസ് ആശുപത്രിക്ക് പരിസരത്തായിരുന്നു അതിക്രമം. സംഭവത്തില്‍ കാറോടിച്ചിരുന്ന 47കാരനായ, ഹരീഷ് ചന്ദ്രയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിവരം. തനിക്ക് നേരെ ഇയാള്‍ ആക്രമണം നടത്താന്‍ ശ്രമിച്ചപ്പോള്‍ താന്‍ തടഞ്ഞു. ഇതിനിടെ പ്രതി കാറിന്റെ ഡോറില്‍ തന്റെ കൈ കുടുക്കിയെന്നും 15 മീറ്ററോളം റോഡില്‍ വലിച്ചിഴച്ചുവെന്നും സ്വാതി മലിവാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് പോലും സുരക്ഷയില്ലെങ്കില്‍ മറ്റുള്ളരുടെ അവസ്ഥ എന്താകുമെന്ന് സ്വാതി മലിവാള്‍ ട്വിറ്ററില്‍ ചോദിച്ചു.

എയിംസ് ഡല്‍ഹി ഗേറ്റിന് എതിര്‍വശം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മലിവാളിനെ ആക്രമിച്ചതെന്നും 115 മീറ്ററോളം വലിച്ചിഴച്ചെന്നും പോലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ‘സ്വാതി മലിവാള്‍ തന്റെ ടീമിനൊപ്പം ഫുട്പാത്തില്‍ നില്‍ക്കുമ്പോഴാണ് സംഭവം. മദ്യലഹരിയിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. രണ്ടുപേരെയും വൈദ്യപരിശോധനയ്ക്കും വിധേയമാക്കി’. ഡല്‍ഹി പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തണ്ടർ’ ; കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. 6 കിലോ...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...

തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43...

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...