വീടുവിട്ടിറങ്ങിയ പെൺകുട്ടിക്ക് തുണയായി യുവാക്കൾ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : വീടുവിട്ടിറങ്ങിയ പെൺകുട്ടിക്ക് തുണയായി യുവാക്കൾ. പാലക്കാട് സ്വദേശിനിയായ 18 വയസ്സുകാരിയാണ് വീട്ടിൽ പറയാതെ ഇറങ്ങിയത്. ശബരി എക്സ് പ്രസ്സില്‍ കയറി യാത്ര തിരിച്ച പെൺകുട്ടിയെ ഇതേ ട്രെയിനിൽ ഇടപ്പള്ളിയിലെ ലുലു മാൾ കാണുന്നതിന് ഒറ്റപ്പാലത്ത് നിന്ന് കയറിയ മണക്കാവ‌് ചെമ്മുക്ക കളരിക്കൽ വീട്ടിൽ വിഷ്ണുവും (22) കിഴക്കുംപുറം പള്ളത്തുപടി വീട്ടിൽ സുമിൻ കൃഷ്ണനുമാണ് (20) വീട്ടുകാരെ കണ്ടെത്തി ഏൽപിച്ചത്. പാലക്കാട്ടെ ഹോട്ടലിലെ വെയിറ്റർമാരാണ് ഇരുവരും. ട്രെയിനിലിരുന്ന് പെൺകുട്ടി കരയുന്നത് കണ്ട് ഇവർ കാര്യം തിരക്കിയപ്പോഴാണ് വീടുവിട്ടിറങ്ങിയതാണെന്ന് മനസ്സിലായത്.

പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് നിരന്തരം കോളുകൾ വരുന്നതും എടുക്കാതിരിക്കുന്നതും ശ്രദ്ധയിൽപെട്ട യുവാക്കൾ കൊച്ചിയിലെത്തിയപ്പോൾ അവർ പെൺകുട്ടിയെ നോർത്ത് സ്റ്റേഷനിൽ നിർബന്ധിച്ച് ഇറക്കി. പെൺകുട്ടിയുടെ ഫോണിൽ നിന്ന് വീട്ടുകാരെ വിളിച്ചറിയിച്ചു. പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി നൽകാൻ പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തിയിരിക്കുകയായിരുന്നു വീട്ടുകാർ അപ്പോൾ. തുടർന്ന് യുവാക്കൾ പെൺകുട്ടിയെ കളമശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. അവിടെ നിന്ന് വീട്ടുകാരെത്തി പെൺകുട്ടിയെ കൊണ്ടുപോകുകയായിരുന്നു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജവിലാസം ഉപയോ​ഗിച്ച് സിവിൽ ഐഡി : കുവൈത്തിൽ പാസി ജീവനക്കാരനും ഇടനിലക്കാരനും അറസ്റ്റിൽ

0
കുവൈത്ത് സിറ്റി : പ്രവാസികളുടെ താമസവിലാസങ്ങളിൽ വ്യാപകമായി കൃത്രിമം കാണിച്ച് നിയമവിരുദ്ധമായി...

മഴ കുറഞ്ഞാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ഡാമുകളിൽ 21.25 ശതമാനം വെള്ളം...

നേരത്തെ മൂന്ന് ആനകള്‍ ; ഇപ്പോള്‍ ഗുരുവായൂരപ്പന് കാണിക്കയായി സ്വര്‍ണ്ണക്കിരീടം

0
ഗുരുവായൂര്‍ : മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ഇന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി 25...

ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി

0
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി....