കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളേജില്‍ ഭക്ഷ്യവിഷബാധ തുടര്‍ക്കഥയാകുന്നു ; കലമണ്ണിലിന്റെ മുമ്പില്‍ മുട്ടിടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളേജില്‍ ഭക്ഷ്യവിഷബാധ തുടര്‍ക്കഥയാകുന്നു. ഇന്നുണ്ടായ ഭക്ഷ്യവിഷബാധയില്‍ 30 വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. കോളേജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷമാണ് ബുദ്ധിമുട്ടുണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. വിദ്യാർത്ഥികൾ ഭക്ഷ്യ സുരക്ഷാവകുപ്പിന് പരാതി നൽകി. കേരളാ കോണ്‍ഗ്രസ് നേതാവ് എബ്രഹാം കലമണ്ണിലിന്റെ ഉടമസ്ഥതയിലുള്ളതാണ് കോളേജ്. തുടര്‍ച്ചയായി ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും യാതൊരു നടപടിയും മാനേജ്മെന്റ് സ്വീകരിച്ചിട്ടില്ല. പഴകിയ ഭക്ഷണമാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞാലും കോളേജ് അധികൃതര്‍ ഇക്കാര്യത്തില്‍ ഗൌരവം കാണിക്കാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വന്‍ തുക ഫീസിനത്തില്‍  നല്‍കിയിട്ടാണ് ഓരോ വിദ്യാര്‍ത്ഥിയും ഇവിടെ പഠിക്കുന്നത്. മുമ്പും പല പരാതികളും ഈ കോളേജിനെക്കുറിച്ച് ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു.

2011 നവംബര്‍ 25 നും ഇവിടെ ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. അന്ന് നാല്‍പ്പത്തിയഞ്ചോളം വിദ്യാര്‍ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന എന്‍ജിനിയറിംഗ്, നിയമ വിദ്യാര്‍ഥികള്‍ക്കായിരുന്നു പഴകിയ ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റത്. രാത്രി പത്തുമണിയോടെ വയറിളക്കം, ശര്‍ദ്ദില്‍. തലവേദന, തളര്‍ച്ച, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഇവരെ പത്തനംതിട്ടയിലെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഈ വാര്‍ത്ത പത്തനംതിട്ടയിലെ മാധ്യമങ്ങള്‍ അന്ന് പ്രസിദ്ധീകരിച്ചില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...