ഡൽഹിയിൽ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് നേരെ അതിക്രമം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) അധ്യക്ഷ സ്വാതി മലിവാളിനെതിരെ അതിക്രമം. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ 10-15 മീറ്ററോളം ഇവരെ കാറിൽ വലിച്ചിഴച്ചു. സംഭവത്തിൽ 47കാരനായ ഡ്രൈവറെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പോലീസ് പറയുന്നതനുസരിച്ച് കാറിൽ കയറാൻ മലിവാൾ വിസമ്മതിക്കുകയും ഇയാളെ ശാസിക്കുകയും ചെയ്‌തതോടെ ഡ്രൈവർ ഹരീഷ് ചന്ദ്ര ഉടനെ ഗ്ലാസ് വിൻഡോ താഴ്ത്തുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 341, 354, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്‌ച പുലർച്ചെ 3:11ന് എയിംസ് ഗേറ്റിന് സമീപം ഒരു സ്ത്രീയെ വെളുത്ത ബലേനോ കാർ വലിച്ചിഴയ്ക്കുന്നതായി പട്രോളിംഗ് വാഹനം പോലീസിനെ അറിയിച്ചിരുന്നു.

കാറിൽ തന്നോടൊപ്പം കയറാൻ അയാൾ മലിവാളിനെ നിർബന്ധിക്കുകയായിരുന്നു. ഇതിന് വഴങ്ങാതെ അക്രമിയെ പിടിക്കാൻ അവർ കാർ വിൻഡോയിലൂടെ കൈയിട്ടപ്പോൾ അയാൾ ഗ്ലാസ് താഴ്ത്തുകയായിരുന്നു. ഇതിൽ അവരുടെ കൈ കുടുങ്ങി. പിന്നീട് വാഹനം 10-15 മീറ്ററോളം അവരെയും കൊണ്ട് മുന്നോട്ട് സഞ്ചരിച്ചതായാണ് റിപ്പോർട്ടുകൾ.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ വീണ്ടും ആക്രമണം ; എണ്ണക്കപ്പലിന് തീപിടിച്ചു

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി...

എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

0
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത എഴുത്തുകാരൻ ടി.കെ.ഡി....

ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം

0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട്...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...