വനിതാ ദിനത്തിലും സ്ത്രീകൾക്ക് നേരെ അതിക്രമം : രണ്ട് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: വനിതാദിനത്തിലും സ്ത്രീകൾക്ക് നേരെ അതിക്രമം. എറണാകുളത്ത് രണ്ട് പേർ അറസ്റ്റിൽ. ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ കോളേജ് അധ്യാപകനും കെഎസ്ആർടിസി ബസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവും ആണ് പിടിയിലായത്. ട്രെയിനിൽ സഹയാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിനാണ് പട്ടാമ്പി ഗവ. സംസ്കൃത കോളേജിലെ അധ്യാപകൻ പ്രമോദ് കുമാർ അറസ്റ്റിലായത്. അൻപതുകാരനായ പ്രമോദ് തിരുവനന്തപുരം ബാലരാമപുരം സ്വാദേശിയാണ്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്‌സ്പ്രസ് ട്രെയിനിൽ വെച്ചാണ് സംഭവം. ആലപ്പുഴയിലേക്ക് പോകാൻ വേണ്ടി കുറ്റിപ്പുറത്ത് നിന്നാണ് യുവതി ട്രെയിനിൽ കയറിയത്. തൊട്ടടുത്ത സീറ്റിൽ ഇരുന്ന് ഉറങ്ങുന്നതായി നടിച്ച പ്രതി യുവതിക്ക്‌ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ട്രെയിൻ തൃശൂർ പിന്നിട്ടപ്പോഴാണ് സംഭവം. യുവതിയുടെ പരാതിയിൽ കേസ് എടുത്ത എറണാകുളം റെയിൽവേ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

കെഎസ്ആർടിസി ബസിൽ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ ആലുവ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ തിരുവമ്പാടി ബാത്തിൽ ജഹാസ് വീട്ടിൽ അബ്ദുൾ റഹിം സേഠ്നെയാണ് പോലീസ് പിടികൂടിയത്. പാലക്കാട് നിന്ന് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് അടുത്തിരുന്ന് പ്രതി അതിക്രമം നടത്തുകയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് അച്ഛനെ മകൻ തവികൊണ്ട് തലയ്ക്കടിച്ചുകൊന്നു

0
മലപ്പുറം: കുടുംബത്തിനുള്ളിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ ചോറുവിളമ്പുന്ന തവികൊണ്ട് അച്ഛനെ തലയ്ക്കടിച്ചുകൊന്നു....

അവധിക്കാലത്ത് ഇന്ത്യക്കാര്‍ക്ക് സൗജന്യ സന്ദര്‍ശകവീസയുമായി യുഎഇ ; അബുദാബി ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ പ്രഖ്യാപനം

0
അബുദാബി : ഇന്ത്യക്കാര്‍ക്ക് സൗജന്യ സന്ദര്‍ശക വീസയുമായി യുഎഇ. അബുദാബി ടൂറിസം...

പെരുമ്പാറ ആദിവാസി ഉന്നതിയിൽ പുലി ശല്യം രൂക്ഷമാകുന്നു

0
ചാലക്കുടി: മലക്കപ്പാറയിലെ പെരുമ്പാറ ആദിവാസി ഉന്നതിയിൽ പുലി ശല്യം രൂക്ഷമാകുന്നു....

റഷ്യൻ എണ്ണശുദ്ധീകരണ ശാലയിൽ യുക്രൈന്റെ ഡ്രോൺ ആക്രമണം ; 12 മരണം

0
മോസ്കോ : റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ...