പ്രമാടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമം ; കാപ്പാ കേസ് പ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ക്ഷേത്ര ഉത്സവത്തിനിടെ അക്രമം നടത്തിയ കാപ്പാ കേസ് പ്രതി ഉള്‍പ്പെടെ മൂന്നുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പ്രമാടം ശിവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനിടെ അക്രമം നടത്തുകയും ആറോളം പേരെ കല്ലുകൊണ്ടും മറ്റും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്. വെട്ടൂര്‍ റേഡിയോ മുക്കില്‍ ചെമ്പക പുരയിടം വീട്ടില്‍ സിദ്ധിക്ക്, തെങ്ങുംകാവ് പുളിമുക്ക് പുത്തന്‍പറമ്പില്‍ പുക എന്നുവിളിക്കുന്ന അരുണ്‍, മൈലപ്ര കിഴക്കതില്‍ വീട്ടില്‍ ബിനീഷ് എന്നിവരാണ് പിടിയിലായത്.

ഇവര്‍ പത്തനംതിട്ട, കോന്നി, മലയാലപ്പുഴ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതികളും പുക എന്ന് വിളിക്കുന്ന അരുണ്‍ കാപ്പാ കേസ് പ്രതിയുമാണ്. ക്ഷേത്ര ഉത്സവത്തിന്റെ ഘോഷയാത്രക്കിടെ ഉണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ആറോളം പേരെ ഇവര്‍ കൈകൊണ്ടും കല്ലുകൊണ്ടും ഉപദ്രവിക്കുകയായിരുന്നു. പത്തനംതിട്ട ഡി.വൈ.എസ്.പി മഞ്ജുലാലിന്റെ നിര്‍ദേശപ്രകാരം എസ്.എച്ച്.ഓ അരുണ്‍.ജി, എസ്.ഐ മാരായ ഷിജു പി.സാം, അലോഷ്യസ്, എസ്.സി.പി.ഓ മാരായ ഉദയന്‍, റിജു എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....