പശ്ചിമ ഉത്തർ പ്രദേശിൽ വൈറൽ ഡെങ്കി പനി പടരുന്നു ; 68 മരണം

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : പശ്ചിമ ഉത്തർപ്രദേശിൽ ജനങ്ങളിൽ ഭീതി പരത്തി വൈറൽ ഡെങ്കിപ്പനി പടരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയിൽ 32 കുട്ടികളടക്കം 68 പേർ മരിച്ചു. ഫിറോസാബാദ് ജില്ലയിൽ മാത്രം 24 മണിക്കൂറിനിടെ 12 കുട്ടികളാണ് മരിച്ചത്. രോഗികളുടെ എണ്ണം കൂടിയതോടെ ആശുപത്രികളിൽ കിടക്കകളും മറ്റും ലഭിക്കാത്ത സ്ഥിതിയാണ്.

ആ​ഗ്ര, മെയിൻപുരി, കസ​ഗഞ്ച് തുടങ്ങിയ ജില്ലകളിലാണ് പനി പടരുന്നത്. കടുത്ത പനിയും നിർജലീകരണവും മൂലമാണ് പലരും ആശുപത്രികളിൽ എത്തുന്നത്. ഫിറോസാബാദിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ സ്ഥിതി അതീവ​ഗുരുതരമാണ്. 135 പേരെയാണ് ഇവിടെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതിൽ 72 പേർ കുട്ടികളാണ്. പലരുടേയും പ്ലേറ്റ് ലെറ്റ് കൗണ്ട് ഇടിയുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഫിറോസാബാദിലെ ആശുപത്രി സന്ദർശിക്കുകയും സ്ഥിതി​ഗതികൾ വിലയിരുത്തുകയും ചെയ്തു. പനി പടരുന്നതിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. കോവിഡ് മൂന്നാം തരം​ഗമാണെന്ന അഭ്യൂഹം ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നതിൽ ജില്ലാ ഭരണകൂടവും സമ്മർദത്തിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...