നാണക്കേടിന്‍റെ റെക്കോര്‍ഡുമായി വിരാട് കോലി

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലുമായി വെറും അഞ്ച് റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ നാണക്കേടിന്‍റെ റെക്കോര്‍ഡുമായി വിരാട് കോലി. ടെസ്റ്റ് കരിയറില്‍ രണ്ട് ഇന്നിംഗ്സിലും ബാറ്റ് ചെയ്തശേഷം വിരാട് കോലി നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണ് മുംബൈ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ കുറിച്ചത്. ആദ്യ ഇന്നിംഗ്സില്‍ ആറ് പന്തില്‍ നാലു റണ്‍സെടുത്ത വിരാട് കോലി റണ്ണൗട്ടായപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഏഴ് പന്തില്‍ ഒരു റണ്ണെടുത്ത് അജാസ് പട്ടേലിന്‍റെ പന്തില്‍ ഗ്ലെന്‍ ഫിലിപ്സിന് ക്യാച്ച് നല്‍കി മടങ്ങി. രണ്ട് ഇന്നിംഗ്സിലുമായി 13 പന്തുകള്‍ മാത്രമാണ് കോലി നേരിട്ടത്. ടെസ്റ്റ് കരിയറില്‍ രണ്ടാം തവണ മാത്രമാണ് കോലി ഒരു ടെസ്റ്റിലാകെ 13 പന്തുകള്‍ മാത്രം നേരിടുന്നത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ 0, 70, രണ്ടാം ടെസ്റ്റില്‍ 1, 17 എന്നിങ്ങനെയായിരുന്നു വിരാട് കോലിയുടെ സ്കോര്‍. ന്യൂസിലന്‍ഡിനെതിരായ ആറ് ഇന്നിംഗ്സുകളില്‍ 93 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായാത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ കോലിയുടെ ബാറ്റിംഗ് ശരാശരി 15.50 മാത്രമാണ്. ടെസ്റ്റ് കരിയറില്‍ 2016നുശേഷമുള്ള ഏറ്റവും മോശം ബാറ്റിംഗ് ശരാശരിയിലേക്കും കോലി വീണു. 47.83 ആണ് ടെസ്റ്റില്‍ വിരാട് കോലിയുടെ ബാറ്റിംഗ് ശരാശരിയിപ്പോള്‍.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി : യാത്രയ്ക്ക് മുൻപ് തന്നെ യാത്രക്കാരോട് ടിപ്പ് ചോദിക്കുന്ന...

മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം...

കാവേരി ബന്ദ് തള്ളി കർണാടക

0
ബെംഗളൂരു: തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ...

പ്രിയദർശിനി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു ; പത്തൊൻപതുകാരന് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ ജംഗ്ഷനില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്നും...