ചൈനീസ് മാഗ്നറ്റുകൾ ഇനി ഇല്ല ; ഇലക്ട്രിക്ക് വിപ്ലവം തീർക്കാൻ വെർച്വൽ മാഗ്നറ്റ് സിൻക്രണസ് മോട്ടോർ

For full experience, Download our mobile application:
Get it on Google Play

ലോകം മുഴുവൻ ചൈനയുടെ കാന്തങ്ങൾക്കായി ക്യൂ നിൽക്കുമ്പോൾ, വെറും സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബെംഗളൂരുവിലെ വിമാഗ് ലാബ്സ് ഒരു വിസ്മയം തീർത്തിരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഹൃദയമായ മോട്ടോറിന് ഇനി കാന്തങ്ങൾ വേണ്ട.  87,600 മണിക്കൂർ നീണ്ട ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത വെർച്വൽ മാഗ്നറ്റ് സിൻക്രണസ് മോട്ടോർ. ഒരു വരി കോഡിലൂടെ മോട്ടോർ നിയന്ത്രിക്കുന്ന ഈ വിദ്യ ലോകത്തെ വമ്പൻ വാഹന നിർമ്മാതാക്കളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ചെലവേറിയ ചൈനീസ് ധാതുക്കൾ ഒഴിവാക്കി, വെറും കോപ്പർ കോയിലുകളും സ്റ്റീലും ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ മോട്ടോർ ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണച്ചെലവ് പകുതിയാക്കും. പരീക്ഷണം പൂർത്തിയാക്കി ഈ വർഷം തന്നെ ഈ മോട്ടോറുകൾ നിരത്തിലിറങ്ങാൻ തയ്യാറെടുക്കുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാഗ് ലാബ്സ്,  ഇലക്ട്രിക് വാഹന (EV) മേഖലയിൽ ലോകം ഉറ്റുനോക്കുന്ന ഒരു വലിയ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ്.

ചൈനയുടെ കുത്തകയായ അപൂർവ്വ ധാതുക്കളും കാന്തങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന വെർച്വൽ മാഗ്നറ്റ് സിൻക്രണസ് മോട്ടോർ  ഇവർ വികസിപ്പിച്ചെടുത്തു. സോഫ്റ്റ്‌വെയറിന്റെയും പവർ ഇലക്ട്രോണിക്സിന്റെയും കരുത്തിൽ പ്രവർത്തിക്കുന്ന ഈ മോട്ടോർ, ചൈനയുടെ വിതരണ ശൃംഖലയെ ആശ്രയിക്കാതെ തന്നെ മികച്ച പെർഫോമൻസ് നൽകാൻ പ്രാപ്തമാണ്. ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യങ്ങൾക്ക് വലിയ കരുത്തേകുന്ന ഈ കണ്ടുപിടുത്തം വരും കാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാനും സഹായിച്ചേക്കാം. മോട്ടോറിന്റെ കോർ ആർക്കിടെക്ചറിനായി ഇതിനകം 5 ഇന്ത്യൻ പേറ്റന്റുകൾ കമ്പനി സ്വന്തമാക്കി കഴിഞ്ഞു. 87,600 എഞ്ചിനീയറിംഗ് മണിക്കൂറുകൾ കഠിനമായ ഗവേഷണത്തിലൂടെയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. പ്രമുഖ ഇൻവെസ്റ്ററായ Accel ഉൾപ്പെടെയുള്ളവരിൽ നിന്ന് ഏകദേശം 43 കോടി രൂപ സമാഹരിച്ചു. നിർമ്മാണ പങ്കാളിത്തം ജൻഡമാർക്ക് എന്ന കമ്പനിയുമായി ചേർന്ന് മോട്ടോർ ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള കരാറുകളിൽ ഒപ്പിട്ടു. വാഹനങ്ങൾക്ക് പുറമെ പ്രതിരോധ മേഖല (Defence), റോബോട്ടിക്സ്, വ്യാവസായിക യന്ത്രങ്ങൾ എന്നിവയിലും ഈ മോട്ടോർ ഉപയോഗിക്കാൻ സാധിക്കും!

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...