ദൂരപരിധി ലംഘനം : മാറാടിയിലെ കള്ളുഷാപ്പ് എക്സൈസ് പൂട്ടിച്ചു

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ദൂരപരിധി പാലിക്കാതെ പ്രവർത്തിച്ചിരുന്ന കള്ളുഷാപ്പ് എക്സൈസ് പൂട്ടിച്ചു. നിയമങ്ങൾ ലംഘിച്ചാണ് ഷാപ്പിന് അനുമതി നൽകിയതെന്ന കണ്ടെത്തലിനെ തുടർന്ന് എക്സൈസ് കമ്മിഷണറാണ് പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കാൻ ഉത്തരവിട്ടത്. എന്നാൽ, നിയമങ്ങൾ പൂർണ്ണമായി പാലിച്ച് മറ്റൊരു സ്ഥലത്തേക്ക് ഷാപ്പ് മാറ്റി സ്ഥാപിക്കാൻ ലൈസൻസിക്ക് അനുമതി നൽകിയിട്ടുണ്ട്. മാത്യു കുഴൽനാടൻ എംഎൽഎയും മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഷാന്റി എബ്രഹാമും എക്സൈസ് മന്ത്രിക്ക് നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. കള്ളുഷാപ്പ് ജനവാസ മേഖലയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അഞ്ചാം ക്ലാസ് വിദ്യാർഥിനി മുഖ്യമന്ത്രിക്ക് കത്തയച്ചത് വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ ജൂൺ 15നാണ് ഈ ഷാപ്പ് പ്രവർത്തനം ആരംഭിച്ചത്. ഉത്തരവ് ഉടനടി നടപ്പാക്കാൻ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഷാപ്പ് തുറന്നതു മുതൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നാട്ടുകാർ കഴിഞ്ഞ 30 ദിവസമായി കടുത്ത സമരത്തിലായിരുന്നു. ഒരു പെന്തിക്കോസ്ത് സഭയുടെ പ്രാർഥനാ കേന്ദ്രവും സെറ്റിൽമെന്റ് കോളനിയും ഷാപ്പിന്റെ ദൂര പരിധിക്കുള്ളിലാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ നടത്തിയ പരിശോധനാ റിപ്പോർട്ടിലും വ്യക്തമായിരുന്നു. ഇതാണ് ഷാപ്പ് പൂട്ടിക്കാനുള്ള നടപടികളിലേക്ക് എക്സൈസ് വകുപ്പിനെ നയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മൊറയൂർ പഞ്ചായത്ത് കമ്മിറ്റി ; പ്രതിഷേധ പ്രമേയം...

0
മലപ്പുറം: പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മലപ്പുറം മൊറയൂർ പഞ്ചായത്ത്...

ദമ്പതികളെ ആക്രമിച്ച് പരിക്കേല്പിച്ച രണ്ടുപേർ പിടിയിൽ

0
ആലപ്പുഴ: യുവതിയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...