കടുത്ത ഭീതി ഉയര്‍ത്തി അജ്ഞാത വൈറസ് ബാധ പടര്‍ന്നുപിടിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ബ്യൂണസ് അയേഴ്സ്: കടുത്ത ഭീതി ഉയര്‍ത്തി അജ്ഞാത വൈറസ് ബാധ പടര്‍ന്നുപിടിക്കുന്നു. ഇതുവരെ ഒമ്പതുപേര്‍ക്ക് രോഗം സ്ഥികരീകരിച്ചതില്‍ മൂന്നുപേരാണ് മരണത്തിന് കീഴടങ്ങിയത്. മറ്റുള്ളവരുടെ അവസ്ഥ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അര്‍ജന്റീനയിലെ റൂറല്‍ പ്രവിശ്യയായ ടുകുമാനിലാണ് രോഗം കണ്ടെത്തിയത്. രോഗം ബാധിച്ചവരില്‍ ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു എന്ന് പ്രവിശ്യയിലെ ആരോഗ്യ മന്ത്രി ലൂയിസ് മദീന റൂയിസ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഴുപതുകാരിക്കാണ് അവസാനമായി രോഗം സ്ഥിരീകരിച്ചത്.

കടുത്ത ന്യുമോണിയാണ് പ്രധാന ലക്ഷണം. ഇതിനൊപ്പം കൊവിഡിന് സമാനമായ ഛര്‍ദ്ദി, കടുത്ത പനി, വയറിളക്കം, ശരീരവേദന തുടങ്ങിയവും ഉണ്ടാവും. ആദ്യം കൊവിഡാണെന്ന് കരുതിയെങ്കിലും പരിശോധനയില്‍ അത് അല്ലെന്ന് വ്യക്തമായി. ഇതോടെയാണ് അജ്ഞാത രോഗത്തെക്കുറിച്ചുള്ള ഭീതി ഉയര്‍ന്നത്. ജനിതക മാറ്റംവന്ന കൊവിഡ് ആണോ ബാധിച്ചത് എന്നതില്‍ ഇതുവരെ വ്യക്തതവന്നിട്ടില്ല. അതുപോലെ രാേഗം എങ്ങനെയാണ് പകരുന്നത് എന്നതിനെക്കുറിച്ചും വ്യക്തതയില്ല. രോഗികളുമായി അടുത്തിടപഴകിയ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് നേരിട്ടുപകരുന്ന രോഗമല്ല ഇതെന്നാണ് ഇപ്പോഴത്തെ നിഗമനം. ഏതെങ്കിലും തരത്തിലുള്ള ജീവികളാണോ രോഗം പകര്‍ത്തുതെന്നും സംശയമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....