വിസ തട്ടിപ്പു കേസ് ; തമിഴ്നാട് സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:​ വിസ തട്ടിപ്പുകേസില്‍  തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശി സുധീഷ് ക്രിസ്തുദാസിനെയാണ് (49) ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷം മുമ്പ് ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷക്കണക്കിനു രൂപ ഇയാള്‍ തട്ടിയെടുത്തിരുന്നു. തട്ടിപ്പാണെന്ന് മനസിലാക്കിയതോടെ പലരും പോലീസില്‍ പരാതി കൊടുത്തു.

തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ ചെന്നൈ ബോര്‍ഡറിലെ കുണ്ടറത്തൂര്‍ മുരുകന്‍ കോവില്‍ കോളനിയില്‍ നിന്നാണ് ഫോര്‍ട്ട് പോലീസ് പിടികൂടിയത്. ഫോര്‍ട്ട് പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ പ്രതാപന്‍ നായര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രാകേഷ്.ജെ, സബ് ഇന്‍സ്‌പെക്ടര്‍മാരായ സജു എബ്രഹാം, വിമല്‍, സെല്‍വിയസ്, സി.പി.ഒ മാരായ ബിനു, സാബു തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...