ബിവറേജസിൽ ടോക്കൺ ഇല്ലാതെ മദ്യവിതരണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലകളിൽ ടോക്കൺ ഇല്ലാതെ മദ്യവിതരണം തുടങ്ങി. ബെവ്ക്യു ആപ്പ് തകരാറായതിനെത്തുടർന്നാണിത്. ബാറുകളിൽ വിൽപ്പന കൂടുകയും ബിവറേജസ് ശാലകളിൽ വിൽപ്പന കുറയുകയും ചെയ്തതിനെത്തുടർന്ന് ടോക്കൺ ഒഴിവാക്കുന്നത് ആലോചിച്ചിരുന്നു. കുറച്ചുദിവസം മുൻപുതന്നെ ടോക്കൺ ഇല്ലാതെ മദ്യവിൽപ്പന നടത്താമെന്നു ജീവനക്കാർക്ക് വാക്കാൽ നിർദേശം നൽകിയിരുന്നു.

എന്നാൽ ജീവനക്കാർ ഇത് അംഗീകരിച്ചില്ല. വ്യക്തമായ ഉത്തരവ് നൽകാതെ ടോക്കണില്ലാതെ മദ്യം നൽകില്ലെന്ന നിലപാടിലായിരുന്നു അവർ. വിജിലൻസ് പിടിയിലായാൽ കുറ്റക്കാരാകുമെന്നാണു ജീവനക്കാർ അറിയിച്ചത്. ഈ തർക്കങ്ങൾക്കിടെയാണ് ആപ്പ് തകരാറായതിനാൽ ടോക്കൺ ഒഴിവാക്കി വിൽപ്പന നടത്താൻ ഉത്തരവിറക്കിയിരിക്കുന്നത്. മദ്യവിൽപ്പന കമ്പനികളുടെ സമ്മർദവും ടോക്കൺ ഒഴിവാക്കുന്നതിനു പിന്നിലുണ്ടെന്നും പറയപ്പെടുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...