പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രണയപ്പകയെ തുടർന്നായിരുന്നു പ്രതി ശ്യാംജിത്ത് പാനൂർ വള്ള്യായി സ്വദേശി വിഷ്ണുപ്രിയയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. 2022 ഒക്ടോബർ 22 ന് ഉച്ചക്ക് 12 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയ ബന്ധത്തിൽ നിന്ന് വിഷ്ണുപ്രിയ പിന്മാറിയതാണ് ശ്യാംജിത്തിനെ പ്രകോപിപ്പിച്ചത്. പാനൂർ പോലീസാണ് കേസ് അന്വേഷിക്കുന്നത്.പാനൂരിലെ വിഷ്ണുപ്രിയയുടെ വീട്ടിൽ പ്രതിയെത്തിയപ്പോൾ വിഷ്ണുപ്രിയ മാത്രമാണ് ഉണ്ടായിരുന്നത്. അമ്മയും ബന്ധുക്കളും തൊട്ടടുത്തുള്ള കുടുംബവീട്ടിൽ ഒരു മരണാനന്തര ചടങ്ങിലായിരുന്നു. രാവിലെ വസ്ത്രം മാറാനും മറ്റുമായി വിഷ്ണുപ്രിയ കുടുംബവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഏറെ വൈകിയിട്ടും മകളെ കാണാതിരുന്നതിനെ തുടർന്ന് അമ്മ അന്വേഷിച്ച് എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ മൃദേഹം കണ്ടെത്തിയത്.

പ്രതിക്ക് കൊലപാതകത്തിന് പ്രചോദനമായത് ഒരു മലയാള സിനിമയാണെന്ന് പോലീസ്. ഒരു സീരിയൽ കില്ലറുടെ കഥ പറഞ്ഞ സിനിമ കണ്ടാണ് കൊലപ്പെടുത്താനുള്ള രീതിയും മറ്റും തീരുമാനിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. വിഷ്ണുപ്രിയയെ വധിക്കാൻ ഇരുതല മൂർച്ചയുള്ള കത്തി പ്രതി സ്വന്തമായി നിർമ്മിക്കുകയായിരുന്നു. അതിന് ശേഷം വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയ ശ്യാംജിത്ത് യുവതിയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു.യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അവിടെ വെച്ച് തന്നെ പ്രതി വസ്ത്രം മാറ്റി. ശേഷം വസ്ത്രവും, ചുറ്റികയും കൊലക്കത്തിയും അടക്കമുള്ള വസ്തുക്കൾ ഒരു ബാഗിലാക്കി കൊണ്ട് പോകുകയായിരുന്നു. ശേഷം ഒരു ബാർബർ ഷോപ്പിൽ നിന്ന് ശേഖരിച്ച മുടിയും ഈ ബാഗിൽ വെച്ച് അടുത്തുള്ള കുളത്തിൽ കൊണ്ട് പോയി ഉപേക്ഷിക്കുകയായിരുന്നു. ഇവ കണ്ടെത്തിയാലും അതിൽ ഉള്ളത് തന്റെ ഡിഎൻഎ അല്ലെന്ന് പറഞ്ഞ് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിൻ്റെ മരണം : അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

0
കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട...

നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി...

0
വാഷിങ്ടൺ : നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള...

പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

0
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്....

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...