വിശ്വകർമ്മ സർവീസ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് യൂണിയന്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

​കോഴഞ്ചേരി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വിശ്വകർമ്മ സർവീസ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് യൂണിയന്റെ  നേതൃത്വത്തിൽ ആദരിച്ചു. കോഴഞ്ചേരി മോത്തി ടൂറിസ്റ്റ് ഹോമിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി അജിത് എസ്. ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് അനിൽ കുമാർ കെ.ടി. അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ ആർ.ശ്രീകാന്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികളെ യോഗത്തില്‍ ആദരിച്ചു. വി.എസ്.എസ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അജിത് എസ്., കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ആർ.ശ്രീകാന്ത് എന്നിവർക്ക് താലൂക്ക് യൂണിയൻ സ്വീകരണം നൽകി. യോഗത്തിൽ താലൂക്ക് സെക്രട്ടറി പി.എസ്. വേണുഗോപാൽ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് അശോക് കുമാർ പി.വി., ജില്ലാ സെക്രട്ടറി കെ.ജി. രാജപ്പൻ ആചാരി, താലൂക്ക് വൈസ് പ്രസിഡന്റ് സതീഷ് കുമാർ, ജോയിന്റ് സെക്രട്ടറി അനൂപ് കുമാർ തുടങ്ങിയവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...