അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേശിന്റെ നില തൃപ്തികരം. വിശ്വാസിന്റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വിശ്വാസ് ലണ്ടനിലുള്ള ബന്ധുക്കളുമായി സംസാരിച്ചു. അഹമ്മദാബാദിലെത്തിയ പ്രധാനമന്ത്രി വിശ്വാസിനെ സന്ദർശിക്കുമെന്നാണ് വിവരം. സീറ്റ് നമ്പര്‍ 11 എയിലെ യാത്രക്കാരനായിരുന്നു വിശ്വാസ്. മുപ്പത്തെട്ടുകാരനായ ഇയാൾ അപകടത്തിന് പിന്നാലെ എമർജൻസി എക്സിറ്റിലൂടെയാണ് പുറത്തുകടന്നത്. ടേക്ക് ഓഫ് ചെയ്ത് മുപ്പത് സെക്കന്‍ഡിനു ശേഷം വലിയ ശബ്ദം കേട്ടു. പിന്നാലെ വിമാനം തകര്‍ന്നുവീണു. വളരെ വേഗത്തിലായിരുന്നു അത് സംഭവിച്ചതെന്ന് വിശ്വാസ് പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളുടെ നെഞ്ചിലും കണ്ണിലും പാദത്തിലും പരിക്കുണ്ടെന്നാണ് വിവരം. ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ കുറച്ചുദിവസത്തെ അവധിക്ക് ഇന്ത്യയില്‍ എത്തിയതായിരുന്നു. സഹോദരനൊപ്പം ലണ്ടനിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് ദുരന്തം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























