വിശ്വാസ സംഗമം സർക്കാരിനുള്ള താക്കീതായി മാറും ; ആന്റോ ആന്റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കെതിരെ കോൺഗ്രസ് നേതൃത്വത്തിൽ നാളെ (ഒക്ടോബർ 9 ) പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്ന വിശ്വാസ സംഗമം നിരീശ്വരവാദികളായ പിണറായി സർക്കാരിള്ള ശക്തമായ താക്കീത് ആയി മാറുമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും വിശ്വാസ സംഗമം സംഘാടക സമിതി ചെയർമാനുമായ ആന്റോ ആന്റണി എം.പി പറഞ്ഞു. വിശ്വാസ സംഗമ വേദിയിൽ സ്ഥാപിക്കുവാനുള്ള ദീപശിഖ സ്വാഗത സംഘം ജനറൽ കൺവീനർ കൂടിയായ ഡി.സി സി പ്രസിഡന്റിന് ഗാന്ധി സ്ക്വയറിൽ വെച്ച് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ നടത്തിയത് സംസ്ഥാന സർക്കാരിന്റേയും ദേവസ്വം ബോർഡിന്റെ അറിവോടെയുള്ള ആസൂത്രിത കൊള്ളയും വൻ തട്ടിപ്പുമാണെന്നും ദേവസ്വം വകുപ്പ് മന്ത്രിയും ബോർഡ് അംഗങ്ങളും രാജി വെച്ച് അന്വേഷണത്തെ നേരിടേണ്ടത് ഭക്തലക്ഷങ്ങളുടെ അവകാശവും കേരളത്തിലെ ജനങ്ങളുടെ അടിയന്തിര ആവശ്യവുമാണെന്നും ആന്റോ ആന്റണി പറഞ്ഞു. വിശ്വാസ സംഗമം സ്വർണ്ണ കൊള്ളക്കെതിരെ കെ.പി.സി.സി യും യു.ഡി എഫും നടത്തുന്ന സമര പരമ്പരകളുടെ തുടക്കമാണെന്നും ഉത്തരവാദികളെ തുറങ്കലിൽ അടക്കാതെ വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു, കെ പി സി സി അംഗം പി. മോഹൻരാജ്, പന്തളം സുധാകരൻ, മാലേത്ത് സരളാദേവി എക്സ് എം. എൽ. എ,
യു ഡി എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ
എ സുരേഷ് കുമാർ വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, കെ കെ റോയിസൺ, കെ ജാസിം കുട്ടി, ജോൺസൺ വിളവിനാൽ, കാട്ടൂർ അബ്ദുൾ സലാം,
ജി. രഘുനാഥ്, റോജി പോൾ ഡാനിയേൽ, ഷ്യാം കുരുവിള, ലാലു ജോൺ, കെ ജി അനിത, എലിസബത്ത് അബു, അനിതകുമാരി, ജെറി മാത്യു സാം, റെനീസ് മുഹമ്മദ്,
നാസർ തോണ്ടമണ്ണിൽ, എ കെ ലാലു, പി. കെ ഇക്ബാൽ, അജിത് മണ്ണിൽ, എസ്. അഫ്സൽ, എ ഫറൂഖ്, അഫ്സൽ വി ഷെയ്ഖ്, ജോസ് കൊടുന്തറ, അബ്ദുൾ ഷുക്കൂർ, അനിൽ കൊച്ചുമൂഴിക്കൽ, എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....