സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അപേക്ഷ ക്ഷണിച്ചു
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വനിതകള്‍ക്കായി നടത്തുന്ന മത്സരപരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 14 വൈകുന്നേരം മൂന്ന്. അപേക്ഷയോടൊപ്പം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് ഹാജരാക്കണം. ഫോണ്‍: 0468 2350229.

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, അസാപ് കേരള, കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്റീരിയര്‍ ഡിസൈനില്‍ സൗജന്യ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. അവസാന തീയതി ഒക്ടോബര്‍ 16.
ഫോണ്‍ :9207736306, 7736808909.

അറിയിപ്പ്
സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡിന്റെ വെബ്സൈറ്റ് മെയിന്റനന്‍സ് നടക്കുന്നതിനാല്‍ ഒക്ടോബര്‍ ഒമ്പതിന് പ്രവര്‍ത്തിക്കുന്നതല്ല.

ടെന്‍ഡര്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ 14 ട്രാക്ടറുകള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 18 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827.

ടെന്‍ഡര്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങള്‍ക്ക് വേണ്ട ഈര്‍ക്കില്‍ ചൂല്‍, റെയിന്‍ കോട്ട്, യൂണിഫോം, പുതപ്പ്, റബര്‍ ഗ്ലൗസ് തുടങ്ങിയ സാധനസാമഗ്രികളും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 18 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827.

ക്വട്ടേഷന്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങള്‍ക്ക് വേണ്ട കമ്പിചൂല്‍, മാന്തി, ഷവ്വല്‍, മണ്‍വെട്ടി, ഗംബൂട്ട്, തോര്‍ത്ത് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 10 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827.

അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ കോട്ടയം നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, ഡാറ്റാ സയന്‍സ്, ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഫുള്‍ സ്റ്റാക്ക് വിത്ത് എ ഐ , ഡിപ്ലോമ ഇന്‍ ഓഗ്മെന്റ് റിയാലിറ്റി വിര്‍ച്ചുവല്‍ റിയാലിറ്റി മിക്‌സഡ് റിയാലിറ്റി, ഓഗ്മെന്റ് റിയാലിറ്റി അപ്ലിക്കേഷന്‍ ഡെവലപ്പര്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു. രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/LPNgabsFQscD27dUA ഫോണ്‍ : 6282841772, 8590118698.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...