മോഹന്‍ലാലിന്റെ പേരില്‍ നടക്കുന്നത് വന്‍ തട്ടിപ്പ് – തീവെട്ടിക്കൊള്ള ; ഭീഷണിയും ഗുണ്ടായിസവുമായി വിസ്മയാസ് മാക്സ് അനിമേഷൻ അക്കാദമി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ വിസ്മയാസ് മാക്സ് അനിമേഷൻ അക്കാദമിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കൂടുതല്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്ത്. ഏറണാകുളത്തെ ഒരു വിദ്യാര്‍ത്ഥിയുടെ പിതാവാണ് വിസ്മയാസ് മാക്സ് അക്കാദമിക്കെതിരെ ആദ്യമായി രംഗത്ത് വന്നത്. മാധ്യമ പ്രവര്‍ത്തകന്‍കൂടിയായ ഇദ്ദേഹം തനിക്കും മകനും നേരിട്ട ദുരവസ്ഥ തുറന്നു പറഞ്ഞതോടെ പത്തനംതിട്ട മീഡിയ ഇത് വാര്‍ത്തയായി പ്രസിദ്ധീകരിക്കുകയായിരുന്നു. കോട്ടയത്തെ മാധ്യമപ്രവര്‍ത്തകരായ ദമ്പതികള്‍ നേരിട്ടതും സമാനമായ അനുഭവമായിരുന്നു. നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്ന തിരുവനന്തപുരത്തെ സ്ഥാപനത്തിനെതിരെ കൂടുതല്‍പ്പേര്‍ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്.

വാര്‍ത്ത വന്നതോടെ സമാനമായ അനുഭവങ്ങള്‍ നേരിടേണ്ടിവന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പത്തനംതിട്ട മീഡിയായുമായി ബന്ധപ്പെട്ടു. ഇതിനെത്തുടര്‍ന്ന് വിസ്മയാസ് മാക്സ് തട്ടിപ്പിന് ഇരയായവരെ ഒന്നിപ്പിക്കുന്നതിനുവേണ്ടി പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. വിസ്മയാസ് മാക്സ് അനിമേഷൻ അക്കാദമിയുടെ തട്ടിപ്പിനും ഭീഷണിക്കും ഇരയായ ഇരുപത്തിയഞ്ചോളം പേര്‍ ഇപ്പോള്‍ ഇതില്‍ അംഗങ്ങളാണ്. മലയാളത്തിന്റെ അതുല്യ നടന്‍ മോഹന്‍ലാലിന്റെ പേരില്‍ നടക്കുന്ന ഈ തട്ടിപ്പിനെതിരെ നിയമനടപടിയുമായി മുമ്പോട്ട്‌ പോകുമെന്ന് ഗ്രൂപ്പിന്റെ കോ-ഓഡിനേറ്റര്‍ ജോ ജോഹര്‍ പത്തനംതിട്ട മീഡിയായോട് പറഞ്ഞു.

അനിമേഷന്‍ പഠനത്തിനുവേണ്ട മതിയായ സൌകര്യങ്ങള്‍ ഒന്നും ഇല്ലാത്ത വെറും തട്ടിക്കൂട്ട് സ്ഥാപനമാണ്‌ ഇതെന്നും ഭീഷണിയും ഗുണ്ടായിസവുമാണ് ഇവിടെ നടക്കുന്നതെന്നും വിദ്യര്‍ത്ഥികളും രക്ഷിതാക്കളും ആരോപിക്കുന്നു. ചോദിക്കുന്ന പണം നല്‍കിയെങ്കില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കൂ. വിദ്യാഭ്യാസത്തിന്റെ പേരില്‍ യാതൊരു നീതീകരണവുമില്ലാത്ത പകല്‍കൊള്ളയാണ് ഇവിടെ നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. പലരുടെയും ഉപരിപഠനം മുടങ്ങിക്കഴിഞ്ഞു. ഭീഷണിയില്‍ ഭയന്നാണ് ഇക്കാര്യങ്ങള്‍ ഇതുവരെ ആരോടും പറയാതിരുന്നതെന്നും ഇവര്‍ പറയുന്നു. തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ്  ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. ക്ഷുദ്രജീവികളുടെ താവളമാണ് ഇവിടം. ഇത് വെളിവാക്കുന്ന തെളിവുകളും ഇവര്‍ പത്തനംതിട്ട മീഡിയാക്ക് നല്‍കി. >>> വാര്‍ത്തകള്‍ തുടരും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേളകത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലി കൂട്ടിലായി

0
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കേളകം പഞ്ചായത്തിലെ എട്ടാം...

പിണറായിയുടെ ബെക്കാർഡി ആരോപണത്തിനെതിരെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും

0
തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം രേഖകളിൽ നിന്ന് നീക്കണമെന്ന്...

കുട്ടനാട് ലോക പൈതൃക പട്ടികയിലേക്ക് ; യുനെസ്കോയ്ക്ക് ശുപാർശ നൽകാൻ കേന്ദ്ര സർക്കാർ

0
ആലപ്പുഴ: കുട്ടനാടിന്റെ സമാനതകളില്ലാത്ത കാർഷിക-സാംസ്കാരിക പൈതൃകം ഇനി ആഗോള ശ്രദ്ധയിലേക്ക്. കുട്ടനാടിനെ...

സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് ; മദ്യത്തിന്‍റെ നികുതിയിളവിൽ സഭയിൽ ബഹളം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി...