നാല് വയസുകാരന് വൈറ്റമിന്‍ സിറപ്പ് അളവില്‍ കൂടുതല്‍ നല്‍കി ; കുഞ്ഞ് അവശനിലയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നാല് വയസുകാരന് വൈറ്റമിന്‍ സിറപ്പ് അളവില്‍ കൂടുതല്‍ നല്‍കിയതിനെ തുടര്‍ന്ന് കുഞ്ഞ് അവശനിലയില്‍. കുളത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ ഭാഗത്തു നിന്നാണ് ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നത്. അവശ നിലയിലായ കുട്ടി നിലവില്‍ എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ്. മെയ് 11-നാണ് സംഭവം നടന്നത്. നാല് വയസ്സുള്ള ഇരട്ടക്കുട്ടികള്‍ക്കായി നല്‍കേണ്ട ഡോസാണ് ആശ വര്‍ക്കര്‍ ആളുമാറി ഒരാള്‍ക്ക് തന്നെ നല്‍കിയത്. വൈറ്റമിന്‍ എയുടെ ഡബിള്‍ ഡോസാണ് കുട്ടിക്ക് നല്‍കിയത്.

സ്റ്റാഫ് നഴ്‌സ്‌ ഉണ്ടായിട്ടും മരുന്ന് നല്‍കിയത് ആശാ വര്‍ക്കറെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. കരോട് സ്വദേശി മഞ്ജുവിന്റെ മകന്‍ നിവിനാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇരട്ടസഹോദരനൊപ്പം വൈറ്റമിന്‍ എ സ്വീകരിക്കാനെത്തിയ നിവിന് അബദ്ധത്തില്‍ ആശാ വര്‍ക്കര്‍ രണ്ട് ഡോസുകള്‍ നല്‍കുകയായിരുന്നു. പിന്നീട് കടുത്ത ഛര്‍ദിയുണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആശാ വര്‍ക്കറെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഡിഎംഒ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി പ്രക്ഷോഭം : ഇന്ത്യമുന്നണിക്കുള്ളിൽ ഭിന്നത ; കോൺഗ്രസിന് പിന്തുണ നൽകാതെ സഖ്യകക്ഷികൾ

0
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ...

3 കോടിയ്ക്ക് മന്ത്രി സ്ഥാനം : കേസിൽ യുപി-ഡൽഹി അതിർത്തിയിൽ നിന്ന് രണ്ട്...

0
കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത്...

ആവശ്യത്തിന് ജീവനക്കാരില്ല ഇന്ത്യൻ കോഫി ഹൗസിന്റെ 13 ശാഖകൾ പൂട്ടി

0
തിരുവനന്തപുരം : നിയമന, സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് പൂട്ടിപ്പോയ ഇന്ത്യൻ കോഫി ഹൗസ്...

വിദ്യാർഥി പ്രതിഷേധം : ഡൽഹിയിൽ കാണുന്നത് ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങൾ യോഗേന്ദ്ര യാദവ്‌

0
ന്യൂഡൽഹി : ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങളാണ് ഡൽഹിയിൽ കാണുന്നതെന്ന് രാഷ്ടീയചിന്തകൻ യോഗേന്ദ്ര...