വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പോലീസ് സംരക്ഷണം നല്‍കണം : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിഴിഞ്ഞം തുറമുഖ പദ്ധതിക്കു പോലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സമാധാനപരമായി പ്രതിഷേധിക്കാം അതിന് പദ്ധതിക്ക്  തടസ്സം ഉണ്ടാക്കാന്‍ ഇടയാക്കരുതെന്ന് ഹൈക്കോടതി. പോലീസിനു സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടാം. അദാനി ഗ്രൂപ്പിന്റെ ഹര്‍ജിയിലാണു കോടതിയുടെ നിര്‍ദേശം. പ്രതിഷേധക്കാര്‍ക്ക് പദ്ധതി തടസപ്പെടുത്താന്‍ അവകാശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 27 ന് ഹർജി വീണ്ടും പരിഗണിക്കും.

അന്തിമ വിധിവരെ പോരാട്ടം തുടരുമെന്ന് സമരസമിതി ജനറല്‍ കണ്‍വീനർ മോണ്‍. യൂജിന്‍ എച്ച്.പെരേര. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ കരാർ കമ്പനി ഹോവെ എൻജിനീയറിങ് പ്രോജക്ട്സ് എന്നിവരാണ്ണ് ഹർജി നൽകിയത്. സർക്കാർ സമരക്കാർക്കൊപ്പമാണെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. പ്രതിഷേധക്കാരെ പോലീസ് കർശനമായി തടയുന്നില്ലെന്ന് ഹർജിയിൽ പരാതിക്കാർ ആരോപിച്ചു. വിഴിഞ്ഞം പ്രദേശത്തു ക്രമസമാധാനം നിലനിർത്താനുള്ള  നടപടികൾ സ്വീകരിക്കാൻ തിരുവനന്തപുരം പോലീസ് കമ്മിഷണർക്കും ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഎൽ.ബി.പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച ; തോറ്റ 45 പേർ പുനർ മൂല്യനിർണയത്തിലൂടെ ജയിച്ചു

0
തിരുവനന്തപുരം : കേരള സർവകലാശാല എൽഎൽ.ബി. പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന്...

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...