വിഴിഞ്ഞം തുറമുഖം : രണ്ടും മൂന്നും ഘട്ട നിർമാണത്തിന്‍റെ പബ്ലിക് ഹിയറിംഗ് പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്തഘട്ട നിർമാണത്തിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. രണ്ടും മൂന്നും ഘട്ട നിർമ്മാണത്തിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിങ് പൂർത്തിയായി. റിംഗ് റോഡിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള ആശങ്കയടക്കം പരിഹരിക്കണമെന്ന് ആവശ്യമുയർന്നു. റിങ് റോഡിനായുള്ള സ്ഥലമേറ്റെടുപ്പ്, തീരശോഷണം, തൊഴിൽ നഷ്ടം, മുതലപ്പൊഴിയിലെ അപകടങ്ങൾ എന്നിവയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്ത ഘട്ടങ്ങൾക്കായുള്ള പാരിസ്ഥിതികാനുമതിയുടെ പബ്ളിക് ഹിയറിങിൽ ഉയർന്ന പ്രധാനപ്പെട്ട ആശങ്കകൾ. രണ്ടും മൂന്നും ഘട്ട നിര്‍മ്മാണത്തിന് പദ്ധതി പ്രദേശത്ത് കൂടുതല്‍ സ്ഥലമേറ്റെടുക്കേണ്ടതില്ല. വിഴിഞ്ഞം, കോട്ടുകാല്‍ പ്രദേശമാണ് പദ്ധതി പ്രദേശമായി മാസ്റ്റര്‍ പ്ലാനില്‍ പറയുന്നത്.

എന്നാല്‍ രണ്ടും മൂന്നും ഘട്ട നിര്‍മ്മാണം കാരണം വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍ വരെയുള്ള തീരദേശത്ത് പാരിസ്ഥിതിക ആഘാതമുണ്ടാകുമെന്നും അതിനാൽ ഈ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യമുയർന്നു. ആശങ്കകൾക്ക് പരിഹാരം വേണമെന്ന നിലപാട് ലത്തീൻ അതിരൂപതയും അറിയിച്ചു. തുറമുഖ നിര്‍മ്മാണത്തെ പിന്തുണച്ച് മുക്കോലയില്‍ നിന്നുള്ള ജനകീയ സമിതിയുടെ പ്രവര്‍ത്തകരും പബ്‌ളിക് ഹിയറിങ്ങിന് എത്തിയിരുന്നു. എത്രയും വേഗം തുറമുഖം യാഥാർത്ഥ്യമാക്കണം എന്നാണ് ഇവരുടെ ആവശ്യം.

മൂന്നു മാസത്തിനുള്ളില്‍ അടുത്ത ഘട്ടങ്ങൾക്കുള്ള പാരിസ്ഥികാനുമതി ലഭിക്കുമെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതീക്ഷ. സംഘർഷ സാധ്യത കണക്കിലെടുത്ത്, കനത്ത പൊലീസ് കാവലിലായിരുന്നു ഹിയറിംഗ്. അടുത്ത മാസം ആദ്യം ട്രയൽ റണ്ണിലേക്ക് കടക്കുകയാണ് വിഴിഞ്ഞം തുറമുഖം. രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി സെപ്റ്റംബറിൽ വിഴിഞ്ഞം കമ്മീഷൻ ചെയ്യും. ആദ്യ ഘട്ടത്തിൽ ഉയർന്ന എതിർപ്പുകൾ അയഞ്ഞത് രണ്ടും മൂന്നും ഘട്ടങ്ങൾ എളുപ്പമാക്കുമെന്നാണ് സർക്കാരിന്റെയും അദാനി ഗ്രൂപ്പിന്റെയും കണക്കുകൂട്ടൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...