Tuesday, April 1, 2025 8:47 pm

മത്സ്യത്തൊഴിലാളികളുടെ രാപകല്‍ സമരം ഇന്ന് മൂന്നാംദിവസം ; 31ആം തീയതി വരെ സമരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകല്‍ സമരം ഇന്ന് മൂന്നാം ദിവസം. കരുങ്കുളം, പുല്ലുവില ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തി. ഇതേ മാതൃകയില്‍ 31ആം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം. സ്ഥലത്തെ പോലീസ് നയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ ഭരണകൂടം ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും ക്രമസമാധാന വിഷയങ്ങളില്‍ അല്ല ചര്‍ച്ച വേണ്ടത് എന്ന നിലപാടിലാണ് അതിരൂപത.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവസം പൂര്‍ത്തിയാക്കുക, തീരശോഷണം തടയാന്‍ നടപടി എടുക്കുക, സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക എന്നിങ്ങനെ 7 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഉപരോധ സമരം നടത്തുന്നത്. അടുത്ത തിങ്കളാഴ്ച കരമാര്‍ഗ്ഗവും കടല്‍മര്‍ഗ്ഗവും തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തും എന്ന് സമര സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേള്‍ക്കാന്‍ തയാറാകണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ.യൂജിന്‍ പേരേര പറഞ്ഞു.

സര്‍ക്കാര്‍ ജനാധിപത്യപരമായി ചര്‍ച്ചയ്ക്ക് തയാറാകണം. ക്യാബിനറ്റ് സബ് കമ്മിറ്റികളുടെ ചര്‍ച്ച എങ്ങുമെത്തിയിട്ടില്ല. ഡ്രഡ്ജിങ് അടക്കം വലിയ വിഷയങ്ങളില്‍ നടപടികള്‍ വേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ തുടര്‍ന്നുള്ള ആഘാതം കൃത്യമായി പഠിക്കണം. കടലിലും കരയിലും ഒരുപോലെ പഠനം നടത്തണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ.യൂജിന്‍ പേരേര പറഞ്ഞു. കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം റുപാലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി വി.അബ്ദുറഹിമാന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. മത്സ്യത്തൊഴിലാളികളുടെ പോഷകാഹാരത്തിനും ഉപജീവനത്തിനും ആയുള്ള പദ്ധതിയുടെ വിഹിതവും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.

തലസ്ഥാനത്ത് വിഴിഞ്ഞം വിഷയത്തില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് സംസ്ഥാന തുറമുഖ മന്ത്രി കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വിഴിഞ്ഞം പദ്ധതിക്കെതിരായ സമരം പെട്ടന്ന് തീരുമാനമെടുക്കാന്‍ കഴിയുന്ന ഒന്നല്ല എന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം പരിശോധിക്കുമെന്നും വി.അബ്ദുറഹിമാന്‍ വ്യക്തമാക്കി. വിഴിഞ്ഞത്ത് ഇപ്പോള്‍ നിര്‍മാണം നിര്‍ത്തി വച്ചിരിക്കുന്നത് മഴക്കാല നിയന്ത്രണങ്ങളുടെ ഭാഗമായാണ്. മണ്‍സൂണ്‍ സമയത്ത് കടലുമായി ബന്ധപ്പെട്ടുള്ള എല്ലാ നിര്‍മാണങ്ങളും നിര്‍ത്തിവയ്ക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏലൂര്‍ റൂട്ടിൽ ഒരു വാട്ടര്‍ മെട്രോ ബോട്ട് കൂടി സർവീസ് തുടങ്ങും ; പി....

0
ഏലൂർ: കൊച്ചി വാട്ടർ മെട്രോ ഏലൂരിലേക്ക് പുതിയൊരു സർവ്വീസ് കൂടി ആരംഭിക്കുമെന്ന്...

റാന്നിയിൽ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ വനിതാസംഗമത്തിൽ ആദരിച്ചു

0
റാന്നി: വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച വനിതാ പ്രതിഭകളെ കേരളാ കൗൺസിൽ...

ഭൂമി ലേലത്തിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം ; രാഹുൽ ഗാന്ധി ഇടപെടണമെന്ന് ധ്രുവ് റാഠി

0
ഹൈദരാബാദ്: തെലങ്കാനയിൽ 400 ഏക്കർ വനഭൂമി വെട്ടിത്തെളിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്ന...

വഖഫ് ഭേദഗതി ബില്ലിനെ ഒറ്റകെട്ടായി എതിർക്കുമെന്ന് ഇൻഡ്യ മുന്നണി

0
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ ഒറ്റകെട്ടായി എതിർക്കാൻ ഇൻഡ്യ മുന്നണിയുടെ തീരുമാനം....