വിഴിഞ്ഞം തുറമുഖ വിരുദ്ധസമരം ; പത്തൊമ്പതാം ദിവസത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം : വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് എതിരേ ലത്തിന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ തുറമുഖ കവാടത്തിന് മുന്നില്‍ നടത്തുന്ന സമരം പത്തൊമ്പതാം ദിവസത്തിലേക്ക് കടന്നു. സമരം കൂടുതല്‍ ശക്തമായി തുടരാനാണ് മത്സ്യത്തൊഴിലാളികളുടെയും ലത്തീന്‍ രൂപതയുടേയും തീരുമാനം. തിങ്കളാഴ്ച മുതല്‍ വൈദികരുടെ നേതൃത്വത്തില്‍ ഉപവാസ സമരം തുടങ്ങും.

വലിയതുറ, കൊച്ചുതോപ്പ്, തോപ്പ് എന്നീ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ സമരം. കോടതി ഉത്തരവ് മാനിച്ച്‌ തുടര്‍സമരങ്ങളില്‍ ഇനി ബാരിക്കേഡുകള്‍ മറികടന്ന് തുറമുഖത്തിനകത്ത് കയറി പ്രതിഷേധിക്കേണ്ട എന്നാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നിര്‍ദേശം. ഉപരോധ സമരത്തിനൊപ്പം മറ്റന്നാള്‍ ഉപവാസ സമരവും തുടങ്ങും.

ആര്‍ച്ച്‌ ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ, മുന്‍ ആര്‍ച്ച്‌ ബിഷപ്പ് സൂസപാക്യം എന്നിവരുടെ നേതൃത്വത്തിലാണ് മറ്റന്നാളത്തെ ഉപവാസ സമരം. പിന്നീടുള്ള ദിവസങ്ങളില്‍ വൈദികരും, സന്യസ്തരും വിശ്വാസികളും ഉപവാസമിരിക്കും. അതേസമയം സമരക്കാരും സര്‍ക്കാരും തുടര്‍തമ്മിലുള്ള ചര്‍ച്ചകളില്‍ തീരുമാനമായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...