സമരം കൂടുതല്‍ ശക്തമാക്കി ഇന്ന് മത്സ്യത്തൊഴിലാളികള്‍ കടല്‍ മാര്‍ഗം തുറമുഖം വളയും

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം : സമരം കൂടുതല്‍ ശക്തമാക്കി ഇന്ന് മത്സ്യത്തൊഴിലാളികള്‍ കടല്‍ മാര്‍ഗം തുറമുഖം വളയും. കടല്‍ മാര്‍ഗവും കര മാര്‍ഗവും തുറമുഖം ഉപരോധിക്കും. ഉപരോധ സമരം ഇന്ന് ഒരാഴ്ച പിന്നിടുകയാണ്. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലാണ് ഇന്ന് കടല്‍ വഴി തുറമുഖം വളയുന്നത്. നൂറുകണക്കിന് വള്ളങ്ങള്‍ പ്രതിഷേധത്തിനെത്തും. ചെറിയതുറ, സെന്റ് സേവിയേഴ്‌സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് കരമാര്‍ഗം തുറമുഖം ഉപരോധിക്കുക.

കരയില്‍ നിന്നും കടലില്‍ നിന്നും സമരത്തിന് അഭിവാദ്യം അര്‍പ്പിക്കും. മന്ത്രിതല ചര്‍ച്ചയില്‍ സമവായ നീക്കങ്ങളിലേക്ക് കടന്നെങ്കിലും ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുന്നതിനായുള്ള സമ്മര്‍ദ്ദം ശക്തമാക്കാനാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ തീരുമാനം. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ചര്‍ച്ച ചെയ്യാനായി മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗം ചേരുന്നുണ്ട്. പുനര്‍ഗേഹം അടക്കമുള്ള പുനരധിവാസ പ്രശ്‌നങ്ങള്‍ ആണ് ഫിഷറീസ് മന്ത്രി അബ്!ദുറഹ്മാന്റെ അധ്യക്ഷതയില്‍ യോഗം ചര്‍ച്ച ചെയ്യുക. മന്ത്രിമാരായ കെ രാജന്‍, എം വി ഗോവിന്ദന്‍, ആന്റണി രാജു, ചിഞ്ചുറാണി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്ന മറ്റ് മന്ത്രിമാര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

അതിർത്തി തർ‌ക്കം പരിഹരിക്കാൻ‌ നീക്കം ; സമാധാന ചർച്ചകൾക്കായി ഡോവൽ ചൈനയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ചയ്ക്കായി...

‘ബലാത്സംഗ കേസ് ഒതുക്കിത്തീർക്കാൻ ഭാര്യ 5 കോടി ആവശ്യപ്പെട്ടു’ ; ഭഗവന്ത് മൻ രാജിവെക്കണമെന്ന്...

0
ചണ്ഡീഗഢ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം....