ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ; 11 പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബിഹാര്‍ : മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തില്‍ 11 പേര്‍ അറസ്റ്റില്‍. ആക്രമണത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച്‌ വരികയാണെന്നും പോലീസ്  പറഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ആക്രമണത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നുമാണ് കേസ്. പാറ്റ്‌ന ജില്ലയിലെ ഗോരിചൗക് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കല്ലേറില്‍ ചില വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിരുന്നു. ആക്രമണം നടന്ന സമയം നിതീഷ് കുമാര്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല.

ഒരാഴ്ച്ച മുമ്പ് കാണാതായ 20 വയസുള്ള സണ്ണി കുമാറിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ ബ്യൂറില്‍ വെച്ച്‌ കണ്ടെത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ സോഹ്ഗി ഗ്രാമവാസികള്‍ പാറ്റ്‌നഗയ പ്രധാന റോഡ് ഉപരോധിച്ചിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അതുവഴി കടന്നുപോകുന്നത്. പിന്നാലെയാണ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...