വിഴിഞ്ഞം സമരം : സര്‍ക്കാരിന്റെ മുട്ടിടിക്കുന്നെന്നു വെള്ളാപ്പള്ളി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വിഴിഞ്ഞം സമരത്തില്‍ ലത്തീന്‍ സമുദായക്കാര്‍ ഒന്നിച്ചുനിന്നു ശക്‌തികാട്ടിയപ്പോള്‍ സര്‍ക്കാര്‍ മുട്ടിടിച്ചുനില്‍ക്കുകയാണെന്ന്‌ എസ്‌.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
എസ്‌.എന്‍.ഡി.പി. യോഗം പത്തനംതിട്ട യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന ചതയദിന ഘോഷയാത്രയും സമ്മേളനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സമരം പ്രഖ്യാപിച്ച ലത്തീന്‍ സമുദായം ഉന്നയിച്ച പത്ത്‌ ആവശ്യങ്ങളില്‍ ഒന്‍പതും സര്‍ക്കാര്‍ അംഗീകരിച്ചു. ഹാര്‍ബര്‍ നിര്‍മാണം നിര്‍ത്തിവെച്ചു പഠനം നടത്തണമെന്ന ഒറ്റ ആവശ്യംമാത്രമാണ്‌ സര്‍ക്കാര്‍ അംഗീകരിക്കാതിരുന്നത്‌. എന്നാല്‍ പഠനം നടത്താന്‍ പ്രത്യേക സമിതിയെ നിയോഗിക്കാമെന്നു സര്‍ക്കാര്‍ സമ്മതിച്ചതു പത്തില്‍ ഒന്‍പതര ആവശ്യവും അംഗീകരിച്ചതിനു തുല്യമാണ്‌.

സംഘടിച്ചു ശക്‌തരായാല്‍മാത്രമേ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയൂവെന്നാണ്‌ ഇക്കാര്യം ഓര്‍മിപ്പിക്കുന്നത്‌. ഇതു പറയുമ്പോള്‍ ജാതി പറയുന്നുവെന്ന്‌ ആക്ഷേപിക്കും. കുറച്ചുനാള്‍ കഴിയുമ്പോള്‍ എല്‍.ഡി.എഫ്‌. ഈഴവര്‍ക്ക്‌ അന്യമാകും. ആദര്‍ശ രാഷ്‌ട്രീയംകൊണ്ടു നാടു ഭരിക്കാന്‍ കഴിയില്ലെന്ന്‌ എല്‍.ഡി.എഫിനു മനസിലായി. ആദര്‍ശംകൊണ്ട്‌ അധികാരം നിലനിര്‍ത്താന്‍ കഴിയില്ലെന്ന്‌ എല്‍.ഡി.എഫ്‌. ചിന്തിച്ചു തുടങ്ങി. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഈഴവ നേതാവായിട്ട്‌ ഒരാളേയുള്ളൂ. ജനാധിപത്യം മതാധിപത്യത്തിനു കീഴടങ്ങിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...