കടല്‍ മാര്‍ഗവും ഉപരോധo ; വിഴിഞ്ഞം സമരം നാളെ മുതല്‍ കൂടുതല്‍ തീവ്രമാവും : സമര സമിതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞം അദാനി തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള തുറമുഖ വിരുദ്ധ സമരം നാളെ മുതല്‍ കൂടുതല്‍ തീവ്രമാവും. കടല്‍ മാര്‍ഗവും നാളെ വിഴിഞ്ഞം തുറമുഖം ഉപരോധിക്കാനാണ് സമര സമിതിയുടെ തീരുമാനം. പൂന്തുറ ഇടവകയുടെ നേതൃത്തിലാണ് കടല്‍ മാര്‍ഗം നാളെ തുറമുഖം വളയുക. ചെറിയതുറ, സെന്റ്‌സേവ്യഴ്‌സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തില്‍ മുല്ലൂരിലെ തുറമുഖ കവാടവും ഉപരോധിക്കും. ഇതിനിടെ, സമരക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിസഭാ ഉപസമിതിനാളെ യോഗം ചേരും. പുനരധിവാസത്തിനായി കൂടുതല്‍ ഭൂമി കണ്ടെത്തുന്നതും ക്യാമ്പുകളിലുള്ളവരെ വാടക വീടുകളിലേക്ക് മാറ്റുന്നതും അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നത് ഉപസമിതി ചര്‍ച്ച ചെയ്യും.

ആറാം ദിവസമായ ഇന്നും വിഴിഞ്ഞത്തെ സമരമുഖം സജീവമാണ്. മതാധ്യാപകരുടെ നേതൃത്വത്തില്‍ സമരവേദിയില്‍ പ്രാര്‍ത്ഥനാദിനം ആചരിച്ചാണ് സമരം. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ എല്ലാ മതബോധന കേന്ദ്രങ്ങളിലെയും അധ്യാപകരുടെ നേതൃത്വത്തിലാണ് ഇന്ന് സമരവേദിയില്‍ പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസവും ബാരിക്കേഡുകള്‍ തകര്‍ത്ത് സമരക്കാര്‍ പദ്ധതി പ്രദേശത്തിനകത്തേക്ക് കയറി കൊടി നാട്ടിയിരുന്നു.

നേരത്തെ ഫിഷറീസ് മന്ത്രിയുമായി ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ അഞ്ച് ആവശ്യങ്ങളില്‍ സമവായത്തിലെത്തിയിരുന്നു. മന്ത്രിതല ചര്‍ച്ചയില്‍ തൃപ്തിയുണ്ടെങ്കിലും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച നടക്കും വരെ സമരം തുടരാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം. തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച്‌ പഠനം നടത്തുക, സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക എന്നീ ആവശ്യങ്ങളിലാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താനാണ് സമര സമിതി ഒരുങ്ങുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...