കിണറ്റിലകപ്പെട്ട് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് സഹായവുമായി മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്തിന് സമീപം മുക്കോലയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ട് മരിച്ച തൊഴിലാളി മഹാരാജന്റെ കുടുംബത്തിനുള്ള സഹായധനം തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി കൈമാറി. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി – 2010 പ്രകാരം തൊഴിലിനിടെ മരണപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന ധനസഹായത്തുകയാണ് കൈമാറിയത്. 2 ലക്ഷം രൂപയുടെ ചെക്ക് മഹാരാജന്റെ ഭാര്യ സെല്‍വിക്ക് മന്ത്രി കൈമാറി.

തിരുവനന്തപുരം എം ജി എം പബ്ലിക് സ്‌കൂളിന്റെ നല്ല പാഠം പദ്ധതിയുമായി ചേര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ മഹാരാജന്റെ കുടുംബത്തിനായി പുതുക്കിപ്പണിഞ്ഞ വീടിന്റെ താക്കോല്‍ ദാനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ എം. വിന്‍സെന്റ് എം.എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാര്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ. എം. സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തമിഴ്നാട് തോവാളക്കടുത്ത് പെരുമാള്‍പുരം സ്വദേശിയായ വെങ്ങാനൂര്‍ നീലകേശിറോഡ് നെല്ലിയറത്തലയില്‍ മഹാരാജന്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് അടിയില്‍പ്പെടുകയായിരുന്നു. ജൂലൈ 8നാണ് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഇയാള്‍ കിണറ്റിലേക്ക് വീണത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....