തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തെറ്റായ പ്രചാരണം നടത്തിയവര്‍ക്ക് തിരുത്തി പറയേണ്ടി വരുമെന്നും സനോജ് കൂട്ടിച്ചേര്‍ത്തു. ‘പോലീസ് തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. ഈ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസിന് ബന്ധമുണ്ട്. കൃത്യമായ ആസൂത്രണം ഇതിനു പിന്നില്‍ നടന്നിട്ടുണ്ട്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവിനും ഗൂഢാലോചനയില്‍ പങ്കുണ്ട്. ഡിവൈഎഫ്‌ഐ പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍’, വി കെ സനോജ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വലിയ ഗൂഢാലോചന നടക്കുകയാണെന്നും കലാപം സൃഷ്ടിക്കാന്‍ ശമിക്കുന്നുവെന്നും വികെ സനോജ് പറഞ്ഞു.
എകെജി സെന്റർ ആക്രമണം ; യൂത്ത് കോൺഗ്രസിന് ബന്ധമുണ്ട് – വി കെ സനോജ്
RECENT NEWS
Advertisment