ബൈക്കിനെ ചൊല്ലി സഹോദരന്മാര്‍ തമ്മില്‍ വാക്കുതര്‍ക്കം ; സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട സുഹൃത്ത് കുത്തേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബൈക്കിനെ ചൊല്ലിയുണ്ടായ വാക്കേറ്റതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത. മോട്ടോര്‍ സൈക്കിള്‍ ഓടിച്ചെത്തിയ ഷാരുഖിനെ സഹോദരന്‍ ഷാബിര്‍ തടഞ്ഞു നിര്‍ത്തുകയും ബൈക്ക് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തല്ലുകയാണുണ്ടായത്.

പ്രശ്നം പരിഹരിക്കുന്നതിനായി ഇരുവരും സുഹൃത്തായ മോയിന്‍ ഖാന്‍ എന്ന മോണ്ടിയുടെ അടുത്തെത്തുകയും ഇയാള്‍ ഇരുവരുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍ മോണ്ടിയുടെ സംസാരത്തില്‍ പ്രകോപിതനായ ഷാരുഖ് മോണ്ടിയോട് അപമര്യാദയായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്തു. വഴക്കു മൂര്‍ച്ഛിക്കുന്നതിനിടയില്‍ മോണ്ടിയുടെ ബന്ധുവായ ഫര്‍ദീനും, അര്‍മാനും സ്ഥലത്തെത്തുകയും കൂട്ടത്തല്ല് നടക്കുകയും ചെയ്തതായി പോലീസ് പറയുന്നു.

സംഘര്‍ഷം രൂക്ഷമായതോടെ ഷാരുഖ് കത്തിയെടുത്ത് മോണ്ടി, അര്‍മാന്‍, ഫര്‍ദീന്‍ , ഷബീര്‍ എന്നിവരെ കുത്തുകയായിരുന്നു. പരിക്കേറ്റ ഇവരെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും ചെയ്തു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അര്‍മാന്‍ മരണപ്പെടുകയാണുണ്ടായത്. സംഭവത്തില്‍ മുഖ്യ പ്രതി ഷാരൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...