പാലക്കാട്: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 40 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ജില്ലാ ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഡി.എം.ഒയും ജില്ലാ ആശുപത്രി സൂപ്രണ്ടും ക്വാറന്‍റൈനില്‍ പോയി. വി.കെ ശ്രീകണ്ഠന്‍ എം.പിയും ഷാഫി പറമ്പില്‍ എം.എല്‍.എയും ഉള്‍പ്പടെ ഉള്ള ജനപ്രതിനിധികളും നിരീക്ഷണത്തിലാണ്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ജില്ലയില്‍ 40 പേര്‍ക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്.
വി.കെ ശ്രീകണ്ഠന്‍ എം.പിയും ഷാഫി പറമ്പില്‍ എം.എല്‍.എയും നിരീക്ഷണത്തില്‍
RECENT NEWS
Advertisment