പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി വി.കെ ശ്രീകണ്ഠൻ എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി വി.കെ ശ്രീകണ്ഠൻ എംപി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച യുവതിക്കെതിരായ പരാമർശം പിൻവലിച്ചത് ആരും പറഞ്ഞിട്ടില്ല. സമൂഹത്തിൽ മോശം സന്ദേശം നൽകുമെന്ന് സ്വയം തോന്നിയതിനാലാണ് തിരുത്തിയത്. അതിന് ആരുടെയും ഉപദേശം ആവശ്യമില്ലെന്നും വി.കെ ശ്രീകണ്ഠൻ പറഞ്ഞു. തന്റെ നിർദേശ പ്രകാരമാണ് അധിക്ഷേപ പരാമർശം ശ്രീകണ്ഠൻ പിൻവലിച്ചതെന്നാണ് വി.ഡി സതീശൻ പറഞ്ഞിരുന്നത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന് എതിരായുള്ള പരാതികൾ ഗൗരവത്തിൽ തന്നെ അന്വേഷിക്കുമെന്ന് വി കെ ശ്രീകണ്ഠൻ പറഞ്ഞു.

അന്വേഷണ കമ്മീഷൻ ഗുരുതരമായ പിഴവ് കണ്ടെത്തിയാൽ കടുത്ത നടപടി സ്വീകരിക്കും. പരാതികളില്ലാതെ തന്നെ ആരോപണങ്ങളിൽ നടപടി എടുത്തിരുന്നെന്നും ശ്രീകണ്ഠൻ പറഞ്ഞു. ഭരണ കക്ഷി നേതാക്കൾക്കൊപ്പം അർധവസ്ത്രം ധരിച്ച് നിന്നവരാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതെന്നായിരുന്നു ശ്രീകണ്ഠന്റെ പരാമർശം. വിവാദമായതോടെ പരാമർശം പിൻവലിക്കുന്നതായി ശ്രീകണ്ഠൻ വ്യക്തമാക്കിയിരുന്നു. പരാതി പറയുന്നവരെ പ്രതിസ്ഥാനത്ത് നിർത്തുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് കോൺഗ്രസിന്റെ രീതിയല്ലെന്നും ഒരിക്കലും പുരുഷനെയോ വനിതയോ അപമാനിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്ന ശൈലി തനിക്കില്ലെന്ന് ശ്രീകണ്ഠൻ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

0
മലപ്പുറം: ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....

തണ്ണിത്തോട് റോഡില്‍ അപകടക്കെണിയായി കുഴികള്‍

0
കോന്നി : ഉന്നത നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ തണ്ണിത്തോട് റോഡില്‍ ഞള്ളൂര്‍ അംഗന്‍വാടിക്ക്...

തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും : മന്ത്രി ബിന്ദു...

0
തിരുവനന്തപുരം : സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി തൊഴിൽ,...

പരസ്യം പോലെ പരിശീലനമില്ല ; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ...

0
കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന...