എകെ ബാലന്‍റെ കോങ്ങാട്-മലമ്പുഴ ഡീല്‍ പരാമർശത്തില്‍ മറുപടിയുമായി വികെ ശ്രീകണ്‌ഠൻ എംപി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: എകെ ബാലന്‍റെ കോങ്ങാട്-മലമ്പുഴ ഡീല്‍ പരാമർശത്തില്‍ മറുപടിയുമായി വികെ ശ്രീകണ്‌ഠൻ എംപി. എകെ ബാലന് പ്രായാധിക്യം മൂലം കിളി പോയെന്നും സ്ഥലകാല വിഭ്രമം സംഭവിച്ചിരിക്കുകയാണ്, പാലക്കാട് സീറ്റ് തുക്കി വിറ്റ് ബിജെപിക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത് മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ ഏറ്റവും കൂടുതല്‍ പ്രവർത്തിച്ചത് എകെ ബാലനാണ്. സിപിഎം പാലക്കാട് നടത്തിയ ഡീല്‍ കേരളം മുഴുവൻ ചർച്ചയാണ്. പാർട്ടിയുമായി ഒരു ബന്ധവും ഇല്ലാത്ത, മെമ്പർഷിപ്പില്ലാത്ത, ഒരു പരിപാടിയിൽ പോലും ഇതുവരെ കാണാത്ത ഹോട്ടല്‍ വ്യവസായിയെ സ്ഥാനാർത്ഥിയാക്കിയതു വഴി മതേതര വോട്ടുകൾ ഭിന്നിപ്പിച്ചുകൊണ്ട് അവിടെ ബിജെപിക്ക് ജയിക്കാൻ എല്ലാ സൗകര്യവും ഒരിക്കിക്കൊടുക്കുകയാണ് എകെ ബാലനും കൂട്ടരും ചെയ്തത്.

ഇതിനുള്ള മറുപടി ജനങ്ങൾ കനത്ത പ്രഹരമായി നൽകും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎമ്മിനെ കാഴ്ച ബംഗ്ലാവില്‍ വെക്കേണ്ടി വരും എന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു. മലമ്പുഴയില്‍ ബിജെപിയെ ജയിപ്പിക്കാനാണ് കോണ്‍ഗ്രസ് ദുർബല സ്ഥാനാർത്ഥിയെ നിർത്തിയതെന്നും കോങ്ങാട് വോട്ട് മറിക്കുമെന്ന് ആർഎസ്എസില്‍ നിന്നും യുഡിഎഫിന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നുമാണ് എകെ ബാലൻ പറഞ്ഞിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...