വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് 15 കാരിയെ പീഡിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി : വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് 15 കാരിയെ പീഡിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍. കാസര്‍ഗോഡ്‌ ചിലമ്പാടി കൊടിയാമ സ്വദേശി മുഹമ്മദ് സാലിയെയാണ് കൊയിലാണ്ടി പോലീസ് മംഗലാപുരം വിമാനതാവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പ്ലസ് ടു വിദ്യാഭ്യാസമുള്ള സാലി കഴിഞ്ഞ 7 വര്‍ഷമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ്. യൂട്യൂബില്‍ ഷാലു കിംഗ് മീഡിയ, ഷാലു കിംഗ് വ്‌ളോഗ്‌സ്, ഷാലു കിംഗ് ഫാമിലി, എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. 2016ല്‍ ആദ്യ വിവാഹം കഴിച്ചതില്‍ മൂന്നു മക്കളുണ്ട്, ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ് അതിജീവിതയെ പരിചയപ്പെടുന്നത്.

ഇന്‍സ്റ്റാംഗ്രാം, സ്‌നാപ്ചാറ്റ് വഴിയാണ് പരിചയം വളര്‍ന്നത്. പിന്നീട് അത് പ്രണയമായി. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. കൊയിലാണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തു നിന്നും മംഗലാപുരം വിമാനത്താവളം വഴി എത്തിയപ്പോള്‍ കൊയിലാണ്ടി പോലീസിന് വിവരം ലഭിക്കുകയും വിമാനത്താവളത്തില്‍ വെച്ച് ഇയാളെ പിടികൂടുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...