Tuesday, January 28, 2025 2:58 pm

വി.എം സുധീരൻ എ.ഐ.സി.സി അംഗത്വം രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വി.എം സുധീരൻ എ.ഐ.സി.സി അംഗത്വം രാജിവെച്ചു. രാജിക്കത്ത് സോണിയാഗാന്ധിക്ക് കത്തയച്ചു. കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് ആക്ഷേപം. സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ലെന്നും നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും വി.എം സുധീരൻ പറഞ്ഞു. തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി.

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവെവച്ചത് ശനിയാഴ്ചയാണ്. കെ.പി.സി.സി പ്രസിഡന്റിന് രാജിക്കത്ത് കൈമാറി. ആരോഗ്യകരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് വി.എം സുധാരൻ നൽകിയ വിശദീകരണം. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്ന് വി.എം സുധീരൻ വ്യക്തമാക്കി. സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് വി.എം സുധീരൻ എ.ഐ.സി.സി അംഗത്വവും രാജിവെച്ചത്.

നേതൃത്വവുമായി ഇടഞ്ഞ വി.എം സുധീരനെ അനുനയിപ്പിക്കാനുള്ള ഹൈക്കമാൻഡ് ഇടപെടൽ ഇന്നുണ്ടായേക്കും. തിരുവനന്തപുരത്ത് തുടരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് വി.എം സുധീരനെ കണ്ടേക്കും. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനുമായി ചർച്ച നടത്തിയ ശേഷമാകും താരിഖ് അൻവർ സുധീരനുമായി കൂടിക്കാഴ്ച നടത്തുക. പലഘട്ടങ്ങളിലായി അതൃപ്തി അറിയിച്ച മറ്റു മുതിർന്ന നേതാക്കളുമായും താരിഖ് അൻവർ കൂടിക്കാഴ്ച നടത്തും.

സുധീരനുമായി ഇന്നലെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അവസാനനിമിഷം മാറ്റുകയായിരുന്നു. സുധീരൻ വഴങ്ങിയില്ലെങ്കിൽ ഹൈക്കമാൻഡ് ഇടപെടൽ വിഫലമായി എന്ന വ്യാഖ്യാനത്തിന് ഇടം നൽകാതിരിക്കാനാണ് അവസാന നിമിഷം കൂടിക്കാഴ്ച മാറ്റിയത്. എന്നാൽ സുധീരനെ നേരിൽക്കണ്ട് പ്രശ്‌നപരിഹാര ശ്രമം നടത്തണമെന്ന നിർദ്ദേശം ഹൈക്കമാൻഡ് താരിഖ് അൻവറിന് നൽകിയെന്നാണ് സൂചന.

മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകണമെന്നും ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നേതൃത്വത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കണമെന്ന നിർദേശവും ഹൈക്കമാൻഡ് മുന്നോട്ടു വെച്ചിട്ടുണ്ട്. അനുനയ ശ്രമങ്ങളുടെ ഭാഗമായി വി.എം സുധീരനെ കൂടാതെ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവരുമായും താരിഖ് അൻവർ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാട്ടാന കിണറ്റിൽ വീണ സംഭവം : രക്ഷാപ്രവർത്തനം വൈകിയതിന് കേസെടുത്ത് വനം വകുപ്പ്

0
മലപ്പുറം: അരീക്കോട് കൂരംകല്ലില്‍ കാട്ടാന കിണറ്റില്‍ വീണ സംഭവത്തില്‍ രക്ഷാപ്രവർത്തനം വൈകിയതിന്...

സ്പെഷ്യല്‍ സ്കൂൾ കുട്ടികൾക്കായി സ്നേഹയാത്ര ഒരുക്കി കെ.എസ് ആർ.ടി.സി വൈക്കം ഡിപ്പോ

0
വൈക്കം : സ്പെഷ്യല്‍ സ്കൂൾ കുട്ടികൾക്കായി സ്നേഹയാത്ര ഒരുക്കി കെ.എസ്...

കടുവ ആക്രമണത്തില്‍ മരിച്ച രാധയുടെ വീട്ടിലെത്തി പ്രിയങ്കാഗാന്ധി ; കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച് സിപിഎം

0
കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തിന്...

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് കൂടിയാട്ടം നടക്കും

0
ചെങ്ങന്നൂർ : മഹാദേവക്ഷേത്രത്തിൽ 16-ാം ഉത്സവദിനമായ ഇന്ന് ദീപാരാധനയ്ക്കുശേഷം ശൂർപ്പണഖാങ്കം...