കൊച്ചി : വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ വേണ്ടെന്ന് ഹൈക്കോടതി. സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും സ്വീകരിച്ച നടപടി തൃപ്തികരമാണെന്നും കോടതി വിലയിരുത്തി. വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിന് ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതി തീർപ്പാക്കി.
കേരളത്തിൽ നിലവിൽ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ശനി, ഞായർ ദിനങ്ങളിൽ ലോക്ഡൗൺ സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കൂടാതെ ആഹ്ലാദപ്രകടനങ്ങൾ നടത്തില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികൾ സര്‍വകക്ഷി യോഗത്തിൽ അറിയിക്കുകയും ചെയ്തിരുന്നു.