230 തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ പൊതുവഴിയില്‍ ; ഉറവിടം തേടി കേരള പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ പൊതുവഴിയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം കളമശ്ശേരിയിലാണ് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്‍.

വിടാക്കുഴ ഇലഞ്ഞിക്കുളത്ത് 230 കാര്‍ഡുകളാണ് വഴിയരികില്‍ കണ്ടെത്തിയത്. ഒറീസയിലെ മേല്‍വിലാസങ്ങളാണ് കാര്‍ഡിലുള്ളത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കളമശ്ശേരി വിടാക്കുഴ ഇലഞ്ഞിക്കുളം കുന്നത്തേരി – മോസ്‌ക് റോഡിലാണ് തെരഞ്ഞെടുപ്പ് ഐ ഡി കാര്‍ഡുകള്‍ കൂട്ടത്തോടെ തള്ളിയത്.  ഇന്നലെ വൈകിട്ടോടെ ഇതുവഴി പോയ ഒരു കുട്ടിയാണ് റോഡരികില്‍ കിടക്കുന്ന കാര്‍ഡുകള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് കാര്‍ഡുകള്‍ കുട്ടി വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഫെസിയെ ഏല്‍പ്പിച്ചു. കൗണ്‍സിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്.

ഒറീസയിലെ ബള്‍ഗ്രാര്‍ ജില്ലയിലെ മേല്‍വിലാസമാണ് കാര്‍ഡുകളിലുള്ളതെന്ന് കളമശ്ശേരി എസ് ഐ മാഹിന്‍ പറഞ്ഞു. സീലുകള്‍ ഉള്‍പ്പെടെ പരിശോധിച്ചതില്‍ നിന്ന് കാര്‍ഡ് ഒര്‍ജിനല്‍ ആണെന്ന നിഗമനത്തിലാണ് പോലീസ്.

കാര്‍ഡ് പരിശോധിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായം പോലീസ് തേടിയിട്ടുണ്ട്. വിടാക്കുഴ പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇവരിലാരെങ്കിലും കൊണ്ടുപോയി
ഇട്ടതാകാന്‍ സാധ്യതയുണ്ട്. പക്ഷേ 230 കാര്‍ഡുകള്‍ എങ്ങനെ ഒരുമിച്ച്‌ വന്നതെന്നാണ് സംശയം. സംഭവത്തില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...