ഉപതെരഞ്ഞെടുപ്പ് : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടിക പുതുക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന് (സ്ത്രീ സംവരണം), കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഓതറ (പട്ടികജാതി സംവരണം), റാന്നി ഗ്രാമ പഞ്ചായത്തിലെ ബ്ലോക്കുപടി (സ്ത്രീ സംവരണം), അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി (പട്ടികജാതി സംവരണം) എന്നീ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നു. 2025ലെ പൊതു തിരഞ്ഞെടുപ്പന് വേണ്ടി ഉപയോഗിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയുള്ള കരട് വോട്ടര്‍ പട്ടിക ജൂലൈ 21 ന് പ്രസിദ്ധീകരിക്കും. 2026 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാം. പേര് ചേര്‍ക്കാനുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഓഗസ്റ്റ് അഞ്ചുവരെ സ്വീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും. അപേക്ഷകള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ http://www.sec.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ലാ കളക്ടര്‍ എ.നിസാമുദീന്‍ അറിയിച്ചു.

പട്ടികയിലെ ഉള്ളടക്കത്തില്‍ ഭേദഗതി വരുത്തുന്നതിനും നിയോജക മണ്ഡലം/വാര്‍ഡ് എന്നിവയില്‍ സ്ഥാനമാറ്റം വരുത്തുന്നതിനുള്ള അപേക്ഷകളും ഓണ്‍ലൈന്‍ ആയി നല്‍കാം. എന്നാല്‍ പേര് ഒഴിവാക്കാന്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷകളുടെ പ്രിന്റ് ഔട്ട് നേരിട്ടോ തപാല്‍ വഴിയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. കോര്‍പ്പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി വാര്‍ഡുകളില്‍ അതത് സെക്രട്ടറിമാരുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍. കരട് പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും. പ്രവാസി വോട്ടര്‍മാരുടെ അപേക്ഷകള്‍ ഫോം 4 എ യില്‍ ഓണ്‍ലൈനായി സ്വീകരിച്ച് പ്രത്യേക വോട്ടര്‍ പട്ടിക തയ്യാറാക്കും. അതിനുള്ള ഫോം കമ്മീഷന്റെ വെബ് സൈറ്റിലുണ്ട്. തിരഞ്ഞെടുത്ത അംഗങ്ങളുടെ അയോഗ്യത/രാജി/മരണം വഴിയുണ്ടായ ആകസ്മിക ഒഴിവുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്. സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...