ആധാര്‍ കാര്‍ഡ് വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടപ്പള്ളി ലുലു മാളില്‍ കൗണ്ടര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആധാര്‍ കാര്‍ഡ് വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടപ്പള്ളി ലുലു മാളില്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും.ഉച്ചക്ക് 2.30 ന് പ്രചരണ പരിപാടികള്‍ ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്യും. സിനിമാതാരം ഹരിശ്രീ അശോകന്‍ മുഖ്യാതിഥി ആയി പങ്കെടുക്കും. ലുലു മാളിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി കാര്‍ഡ് എന്നിവയുമായി വന്നാല്‍ അവസരം പ്രയോജനപ്പെടുത്താന്‍ സാധിക്കും

വെബ് സൈറ്റ് വഴിയും ബന്ധിപ്പിക്കാം
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റ www.nvsp.in എന്ന വെബ് സൈറ്റ്, വോട്ടര്‍ ഹെല്‍പ് ലൈന്‍ മൊബൈല്‍ ആപ്പ് (വോട്ടര്‍ ഹെല്‍പ്‌ലൈന്‍ എ. പി.പി-വി. എച്ച്‌. എ), https://voterportal.eci.gov.in/ എന്ന വോട്ടര്‍ പോര്‍ട്ടല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചും ബൂത്ത് ലെവല്‍ ഓഫീസര്‍ മുഖേന ഫോം ആറ് ബിയില്‍ സമര്‍പ്പിച്ചും ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാം. പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നവര്‍ ഫോം ആറിലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ മതി. പട്ടിക പുതുക്കലിന്റെയും ബന്ധിപ്പിക്കലിന്റെയും ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) ദിവസവും പത്തു വീടുകള്‍ സന്ദര്‍ശിക്കും.

നവംബര്‍ ഒന്‍പതിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ എട്ടുവരെ തിരുത്തലുകള്‍ വരുത്താനും ആക്ഷേപങ്ങള്‍ നല്‍കാനും അവസരമുണ്ട്. 2023 ജനുവരി ഒന്ന് യോഗ്യത തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും. വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴി വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നത് ഇങ്ങനെ ;
-https://play.google.com/store/apps/details?id=com.eci.citizen&hl=en എന്ന ലിങ്ക് ഉപയോഗിച്ച്‌ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം.

-വോട്ടര്‍ രജിസ്ട്രേഷന്‍ (വോട്ടര്‍ രജിസ്ട്രേഷന്‍ ) എന്ന ഓപ്ഷനില്‍ അമര്‍ത്തുക. തുടര്‍ന്ന് ഏറ്റവും അവസാന ഓപ്ഷന്‍ ആയ ഇലക്‌ട്രല്‍ ഒതന്റിക്കേഷന്‍ (ഇലക്ടറല്‍ ഒതന്റിക്കേഷന്‍ – ഫോം 6ബി ) എന്നതില്‍ അമര്‍ത്തുക. ലെറ്റ്സ്‌ സ്റ്റാര്‍ട്ട്‌
എന്ന ഓപ്ഷന്‍ അമര്‍ത്തുക. – ഒറ്റത്തവണ പാസ്‌വേര്‍ഡ് (ഒ ടി പി ) ലഭിക്കുന്നതിനായി മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്യുക, ശേഷം ഒ. ടി. പി നല്‍കി വെരിഫൈ എന്ന ഓപ്ഷന്‍ അമര്‍ത്തുക. – യെസ്, ഐ ഹാവ് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് നെക്സ്റ്റ് അമര്‍ത്തുക. – വോട്ടര്‍ ഐഡി കാര്‍ഡ് നമ്പറും സംസ്ഥാനവും നല്‍കി ഫെച്ച്‌ ഡീറ്റെയില്‍സ് എന്ന ഓപ്ഷനില്‍ അമര്‍ത്തുക. – ആധാര്‍ നമ്പറും ഫോണ്‍ നമ്പറും നല്‍കി പ്രൊസീഡ് എന്ന ഓപ്ഷനില്‍ അമര്‍ത്തുക. – വിവരങ്ങള്‍ പരിശോധിച്ച്‌ ഉറപ്പാക്കി കണ്‍ഫേം അമര്‍ത്തുക. – തുടര്‍ന്ന് സ്‌ക്രീനില്‍ തെളിയുന്ന റഫറന്‍സ് ഐഡി സൂക്ഷിച്ച്‌ വയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.eci.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...