ഒരു ലക്ഷത്തില്‍പരം ഡബിള്‍ വോട്ടുകള്‍ ; ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകളെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും തിരുവനന്തപുരത്ത് ഒരു ലക്ഷത്തില്‍പരം ഡബിള്‍ വോട്ടുകള്‍ ഉണ്ടെന്നും തിരുവനന്തപുരം വികസന മുന്നേറ്റം (ടിവി എം) പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, ജനറല്‍ സെക്രട്ടറി എം എസ് വേണുഗോപാല്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

തിരുവനന്തപുരം വികസന മുന്നേറ്റം (ടിവി എം) മത്സരിക്കുന്ന 14 വാര്‍ഡുകളില്‍ മാത്രം മൂവായിരത്തിലധികം ഡബിള്‍ വോട്ടുകളാണ് കണ്ടെത്തിയത്. ഇതില്‍ 500 ഡബിള്‍ വോട്ടിന്റെ ലിസ്റ്റ് ഇതോടെപ്പം ചേര്‍ക്കുന്നു. പൂര്‍ണ്ണ ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. ഇരട്ട വോട്ടുകള്‍ ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ടിവി എം മത്സരിക്കുന്ന പല വാര്‍ഡുകളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നേരിയതാണ്. അതുകൊണ്ട് തന്നെ ഡബിള്‍ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടാല്‍ അത് ചില പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കും. ടിവി എം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന വാര്‍ഡുകളിലെ മുഴുവന്‍ ഡബിള്‍ വോട്ടുകളും അടിയന്തിരമായി പരിശോധിക്കണം. ഡബിള്‍ വോട്ട് ഉള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്.

പൂജപ്പുര വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി വി വി രാജേഷിന് മറ്റിടങ്ങളിലും വോട്ടുള്ളതായി നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കള്‍ക്ക് പോലും ഡബിള്‍ വോട്ടുള്ളത് ഗൗരവതരമാണ്. ഇടത് സ്ഥാനാര്‍ത്ഥിക്കും ഡബിള്‍ വോട്ട് ഉണ്ടെന്നത് എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനായി കള്ളവോട്ട് ചേര്‍ത്തിട്ടുണ്ട് എന്നതിന് തെളിവാണ്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഡബിള്‍ വോട്ടും കള്ളവോട്ടും അന്തിമ ഫലത്തെ സ്വാധീനിക്കാറുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു മണ്ഡലത്തില്‍ ഒരുലക്ഷത്തി പന്ത്രണ്ടായിരം ഡബിള്‍ വോട്ടുകള്‍ കണ്ടെത്തിയിരുന്നു. ക്രമക്കേടിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ സംഖ്യ. അത്യാധുനിക സാങ്കേതിക വിദ്യയും സംവിധാനങ്ങളും ജീവനക്കാരും ഉണ്ടായിരിക്കെ ഡബിള്‍ വോട്ട് കണ്ടെത്താന്‍ കഴിയില്ല എന്ന് വിശ്വസിക്കാന്‍ പറ്റില്ല.

ടിവി എം സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയും പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ചും തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടരുകയാണെന്നും തിരുവനന്തപുരം വികസന മുന്നേറ്റം എന്ന കൂട്ടായ്മ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...