തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുളള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും ഇന്നുകൂടി സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന് അറിയിച്ചു. ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ഫോണ്‍ വീഡിയോ കോള്‍ വഴിയോ ഹിയറിംഗ് നടത്തുന്നതിനുളള സാങ്കേതിക സൗകര്യം ഉപയോഗിക്കാവുന്നതാണ്.
കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പേര് ചേര്‍ക്കുന്നതിനുളള ഹിയറിംഗിന് നേരിട്ട് ഹാജരാകാന്‍ കഴിയാത്തവര്‍ക്ക് അപേക്ഷയുടെ പ്രിന്റൗട്ടില്‍ ഒപ്പും ഫോട്ടോയും പതിച്ച് സ്കാന്‍ ചെയ്ത് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ക്ക് ഇ-മെയില്‍ ആയോ നേരിട്ടോ/ആള്‍വശമോ സമര്‍പ്പിക്കാം.