Thursday, November 30, 2023 4:13 am

ന്യൂസിലന്‍ഡ് വോട്ടിംഗ് പ്രായം 18 ല്‍ നിന്ന് 16 ആക്കി കുറയ്ക്കുന്ന കാര്യം പരിഗണിക്കുന്നു

ന്യൂസിലന്‍ഡ് : ന്യൂസിലന്‍ഡ് വോട്ടിംഗ് പ്രായം 18 ല്‍ നിന്ന് 16 ആക്കി കുറയ്ക്കുന്ന കാര്യം പരിഗണിക്കുന്നു. ഇതിനായി പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ വ്യക്തമാക്കി. നിലവിലുള്ള വോട്ടിങ് പ്രായമായ 18 വയസ്സ് വിവേചനപരവും യുവാക്കളുടെ മനുഷ്യാവകാശം ലംഘിക്കുന്നതാണെന്നുമുള്ള സുപ്രീംകോടതിയുടെ സുപ്രധാന വിധിയെ തുടര്‍ന്നാണ് പുതിയ നീക്കം. ദി ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ ഈ മാറ്റത്തെ വ്യക്തിപരമായി പിന്തുണക്കുമ്പോള്‍ വോട്ടിംഗ് പ്രായം കുറയ്ക്കുന്നതിനുള്ള ബില്ലിന് പാര്‍ലമെന്റിലെ മൊത്തം എംപിമാരില്‍ 75 ശതമാനമെങ്കിലും പിന്തുണക്കേണ്ടതുണ്ട്. എന്നാല്‍ നിലവില്‍ ഇത്തരമൊരു ബില്‍ പാസാക്കാനുള്ള പിന്തുണ സര്‍ക്കാരിനില്ല. വോട്ടിംഗ് പ്രായം കുറക്കുന്നതിനെ ഞാന്‍ വ്യക്തിപരമായി പിന്തുണയ്ക്കുന്നു. പക്ഷേ ഇത് എനിക്കോ സര്‍ക്കാരിനോ ഒരു വിഷയമല്ല. തിരഞ്ഞെടുപ്പ് നിയമത്തിലെ ഏത് മാറ്റത്തിനും 75 ശതമാനം പാര്‍ലമെന്റേറിയന്‍ പിന്തുണ ആവശ്യമാണ് ജസീന്ദ ആര്‍ഡേണ്‍ പറഞ്ഞു.

കാലാവസ്ഥാ പ്രതിസന്ധി പോലുള്ള വിഷയങ്ങള്‍ ചെറുപ്പക്കാരെയും ഭാവിയില്‍ ബാധിക്കുമെന്നതിനാല്‍ അവര്‍ക്ക് വോട്ടുചെയ്യാന്‍ കഴിയണമെന്ന് ന്യൂസിലാന്‍ഡ് കോടതി പറഞ്ഞിരുന്നു. ബ്രസീല്‍, ഓസ്ട്രിയ, ക്യൂബ തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമാണ് 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നു ; ജില്ലകൾക്ക് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

0
തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് കേസുകളിലെ നേരിയ വർധനയുടെ പശ്ചാത്തലത്തിൽ ജില്ലകൾക്ക്...

പമ്പ- നിലയ്ക്കൽ എന്നിവിടങ്ങളിൽ ക്യൂ സംവിധാനം ഏർപ്പെടുത്തി

0
പത്തനംതിട്ട :  ശബരിമല തീർഥാടനത്തോടനുബന്ധിച്ചു കെ എസ് ആർ ടി സി...

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരായ കേസ് ; കടുത്ത നടപടികൾ ഡിസംബർ 14 വരെ...

0
കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ പരാമർശത്തിൽ...

സർക്കാരിനും കണ്ണൂർ വിസിക്കും നിര്‍ണായകം, വിസി പുനർനിയമനത്തിനെതിരായ ഹ‍ർജിയിൽ വിധി നാളെ

0
കണ്ണൂർ: വിസി പുനർനിയമനത്തിന് എതിരായ ഹർജികളിൽ സുപ്രീം കോടതി നാളെ വിധി...