Wednesday, April 17, 2024 7:06 am

ചെയ്യാത്ത തെറ്റിന് തന്‍റെ മകനെ കരുവാക്കുന്നു, ഇത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ തെറ്റ് മറയ്ക്കാന്‍ വേണ്ടി ; ആരോപണവുമായി സിഐ സുനുവിന്‍റെ അമ്മ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചെയ്യാത്ത തെറ്റിന് തന്‍റെ മകനെ കരുവാക്കുന്നു എന്ന ആരോപണവുമായി തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ സസ്പെന്‍ഷനിലായ സിഐ സുനുവിന്‍റെ അമ്മ. കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അവര്‍. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ തെറ്റ് മറയ്ക്കാന്‍ തന്‍റെ മകന്‍റെ ജീവനെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നാണ് സിഐയുടെ അമ്മയുടെ ആരോപണം. സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി തന്‍റെ മകനെ നാല്പത് മണിക്കൂര്‍ അനധികൃത കസ്റ്റഡിയില്‍ വെച്ചതും കോടതിയില്‍ ചൂണ്ടിക്കാണിക്കും.

Lok Sabha Elections 2024 - Kerala

മകന്‍ ആത്മഹത്യയുടെ വക്കിലാണെന്നും ഇനി കോടതി മാത്രമാണ് ശരണമെന്നും അമ്മ സുധര്‍മ്മ രവീന്ദ്രന്‍ പറയുന്നു. താന്‍ ആത്മഹത്യയ്ക്ക് ഒരുങ്ങുകയാണെന്നും കൊച്ചി സിറ്റി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരാണ് കാരണക്കാരെന്നും വ്യക്തമാക്കി സി ഐ സുനു എഴുതിയ കത്തും പുറത്തുവന്നു. കെട്ടിച്ചമച്ച കേസില്‍ ജീവിതം തകര്‍ന്നെന്നും കുടുംബമടക്കം ആത്മഹത്യ ചെയ്യുകയേ വഴിയുള്ളൂ എന്നും കാണിച്ച്‌ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സുനു അയച്ച ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഞായറാഴ്ചയാണ് സുനുവിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. സിഐയ്ക്ക് സാമൂഹിക വിരുദ്ധരുമായി ബന്ധമുണ്ടെന്ന അന്വേഷണ റിപ്പോര്‍ട്ടിലാണ് നടപടി. ബലാത്സംഗക്കേസില്‍ തെളിവില്ലെന്ന പേരില്‍ ചോദ്യം ചെയ്ത് വിട്ടയച്ച സിഐ വീണ്ടും ജോലിയില്‍ കയറിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആത്മീയ ജീവിതത്തിലൂടെ മനുഷ്യരെ ദൈവത്തിലേക്ക് അടുപ്പിക്കുവാൻ ശുശ്രൂഷകർ ശ്രമിക്കണം ; ബസേലിയോസ് മാർത്തോമ്മ മാത്യൂസ്...

0
പരുമല: ആരാധനയിലൂടെയും ആത്മീയ ജീവിതത്തിലൂടെയും മനുഷ്യരെ ദൈവത്തിലേക്ക് ആകർഷിക്കുകയും അടുപ്പിക്കുകയും ചെയ്യുവാൻ...

കൈസര്‍ഗഞ്ചില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാകാതെ ബി.ജെ.പി

0
ഡല്‍ഹി: ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നു. നിലവിലെ എംപി...

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ബാനര്‍ വിദേശികള്‍ തകര്‍ത്ത സംഭവം; പോലീസ് കേസെടുത്തു

0
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ബാനര്‍ വിദേശികള്‍ തകര്‍ത്ത സംഭവത്തില്‍...

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന് ; തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം...

0
തൃശൂര്‍: തൃശൂര്‍ പൂരത്തിന്‍റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. രാത്രി 7.30ന്...