വോട്ട് അധികാർ യാത്ര ; വൈകാതെ ഹൈഡ്രജൻ ബോംബ് പൊട്ടുമെന്ന രാഹുലിന്റെ പരാമർശം ചർച്ചയാകുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ബിഹാറിൽ വൻ ആവേശമുയർത്തി രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര സമാപിച്ചപ്പോൾ വൈകാതെ ഹൈഡ്രജൻ ബോംബ് പൊട്ടുമെന്ന രാഹുലിന്റെ പരാമർശം ചർച്ചയാകുന്നു. ബോംബ് പൊട്ടിയാൽ മോദിക്ക് മുഖം പുറത്ത് കാണിക്കാൻ കഴിയില്ലെന്നായിരുന്നു രാഹുൽ പറഞ്ഞത്. രാഹുൽ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നുവെന്നായിരുന്നു ബിജെപിയുടെ മറുപടി. വോട്ട് അവകാശ യാത്രയുടെ സമാപന സമ്മേളനത്തിൽ അവസാന പ്രാസംഗികനായി സംസാരിച്ചാണ് രാഹുൽ ഗാന്ധി വരാനിരിക്കുന്ന ഹൈഡ്രജൻ ബോബിനെക്കുറിച്ച് പറഞ്ഞത്. ‘ആറ്റം ബോംബെന്നു കേട്ടിട്ടുണ്ടോ. അതിനേക്കാൾ വലുത് എന്താണ്?

ആറ്റം ബോംബിനേക്കാൾ വലുത് ഹൈഡ്രജൻ ബോംബാണ്. നേരത്തെ വാർത്താ സമ്മേളനത്തിൽ നമ്മൾ ആറ്റംബോംബ് കാണിച്ചു. ബിജെപി നോക്കിയിരുന്നോളൂ, ഹൈഡ്രജൻ ബോംബ് വരുന്നുണ്ട്. വോട്ടുകൊള്ള രാജ്യം മുഴുവൻ അറിയാൻ പോകുകയാണ്’ എന്ന് രാഹുൽ പറഞ്ഞതും കാതടപ്പിക്കുന്ന കൈയടിയായിരുന്നു. രാഹുൽ പൊട്ടിക്കാൻ വെച്ചിരിക്കുന്ന ഹൈഡ്രജൻ ബോംബ് എന്താണ് എന്നാണ് ഇപ്പോൾ ചർച്ച. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ച ചൂട് പിടിച്ചു. ആറ്റം ബോംബും ഹൈഡ്രജൻ ബോംബും തെരഞ്ഞെടുപ്പുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ബിജെപി ചോദിച്ചു. യാത്ര ബീഹാറിൽ നിന്ന് മറ്റ് ഇടങ്ങളിലേക്ക് കൂടെ പടർത്താനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ യാത്ര നടത്തുമെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...