പത്തനംതിട്ട ജില്ലയിലെ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭ വോട്ടെടുപ്പിന് ശേഷം സ്വീകരണ കേന്ദ്രങ്ങളിലെത്തിച്ച വോട്ടിങ് യന്ത്രങ്ങള്‍ അതാത് വരണാധികാരികളുടെ നേതൃത്വത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റി. മേയ് നാലിന് വോട്ടെണ്ണല്‍ ദിനം വരെ വോട്ടിംഗ് യന്ത്രങ്ങള്‍ കര്‍ശന സുരക്ഷയില്‍ സൂക്ഷിക്കും. സ്ട്രോംഗ് റൂമുകള്‍ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സിസിടിവി സംവിധാനത്തിന്റെയും നിരീക്ഷണത്തിലാണ്. നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള സ്ട്രോംഗ് റൂമുകളുടെ മേല്‍നോട്ടത്തിന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിധ്യവുമുണ്ട്.

ത്രിതല സുരക്ഷാ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്ട്രോംഗ് റൂമുകളുടെ പുറത്തെ ചുമതല സായുധരായ കേന്ദ്ര പോലീസിനാണ്. ഇതിന് പുറമെ രണ്ടു തലങ്ങളുടെ സുരക്ഷാ ചുമതല സായുധരായ സംസ്ഥാന പോലീസിനുമുണ്ട്. തിരുവല്ല, റാന്നി മണ്ഡലങ്ങളിലെ സ്ട്രോംഗ് റൂം ക്രമീകരിച്ചിരിക്കുന്നത് കോഴഞ്ചേരി സെന്റ് തോമസ് കോളജിലും ആറന്മുള, അടൂര്‍ മണ്ഡലങ്ങളിലെ സ്ട്രോംഗ് റൂം ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലും കോന്നി മണ്ഡലത്തിലെ സ്ട്രോംഗ് റൂം മലയാലപ്പുഴ മുസലിയാര്‍ കോളജിലുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...