Saturday, April 12, 2025 1:24 am

അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സമ്പാദിച്ചതിന് തെളിവ് : മു​ന്‍ മ​ന്ത്രി വി.​എ​സ്.​ ശി​വ​കു​മാ​റി​നെ​തി​രെ എ​ഫ്‌.ഐ​.ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാദനക്കേസില്‍ മു​ന്‍ മ​ന്ത്രി വി.​എ​സ്.​ശി​വ​കു​മാ​റി​നെതി​രെ ഒ​ന്നാം പ്ര​തി​യാ​ക്കി തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ എ​ഫ്‌ഐ​ആ​ര്‍ സ​മ​ര്‍​പ്പി​ച്ചു. ബി​നാ​മി​യാ​യ എം.​രാ​ജേ​ന്ദ്ര​നെ മു​ന്‍​നി​ര്‍​ത്തി വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സമ്പാദി​ച്ചു​വെ​ന്നാ​ണ് കേ​സ്. കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച എ​ഫ്‌ഐ​ആ​റി​ല്‍ ആ​കെ നാ​ല് പ്രതികളാ​ണു​ള്ള​ത്. ശി​വ​കു​മാ​റി​നെ കൂ​ടാ​തെ ശി​വ​കു​മാ​റി​ന്റെ  ബി​നാ​മി​ക​ള്‍ എ​ന്നാ​രോ​പി​ക്ക​പ്പെ​ടു​ന്ന ശാ​ന്തി​വി​ള രാ​ജേ​ന്ദ്ര​ന്‍, ഡ്രൈ​വ​ര്‍ ഷൈ​ജു ഹ​ര​ന്‍, സു​ഹൃ​ത്ത് അ​ഡ്വ. എ​ന്‍.​എ​സ്. ഹ​രി​കു​മാ​ര്‍ എ​ന്നി​വ​രും കേ​സി​ല്‍ പ്ര​തി​ക​ളാ​ണ്. വിജിലന്‍സ് സ്പെ​ഷ​ല്‍ സെ​ല്ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

എം​പി, എം​എ​ല്‍​എ, മ​ന്ത്രി പ​ദ​വി​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്തു ശി​വ​കു​മാ​ര്‍ അ​ന​ധി​കൃ​ത​മാ​യി സ്വ​ത്തു സ​മ്പാ​ദി​ച്ചെ​ന്നാ​ണു വി​ജി​ല​ന്‍​സി​നു ല​ഭി​ച്ച പ​രാ​തി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാണ്  വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​ക്കൊ​ണ്ട് ആഭ്യന്ത​ര ​സെ​ക്ര​ട്ട​റി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ന് ഗ​വ​ര്‍​ണ​ര്‍ നേ​ര​ത്തേ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. മന്ത്രി​യാ​യി​രി​ക്കെ ശി​വ​കു​മാ​ര്‍ അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സ​മ്പാ​ദി​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ളെ തു​ട​ര്‍​ന്ന് ശി​വ​കു​മാ​റും അ​ടു​ത്ത ബ​ന്ധു​ക്ക​ളും ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ടെ ഏ​ഴു പേ​ര്‍​ക്കെ​തി​രെ വി​ജി​ല​ന്‍​സ് ര​ഹ​സ്യാ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ല്‍ നാലു പേ​ര്‍ അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സ​മ്പാ​ദി​ച്ച​തി​ന് തെ​ളി​വു​ണ്ടെ​ന്നാ​ണ് വി​ജി​ല​ന്‍​സി​ന്റെ  പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ല്‍.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നു വി​ജി​ല​ന്‍​സ് ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച സര്‍ക്കാ​ര്‍ 1988 ലെ ​അ​ഴി​മ​തി നി​രോ​ധ​ന നി​യ​മം അ​നു​സ​രി​ച്ചാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കല്ലറകടവ് ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്

0
കല്ലറകടവ് ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2025-26 അധ്യയന വര്‍ഷം യു.പി, ഹൈസ്‌ക്കൂള്‍...

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 20 അങ്കണവാടികള്‍ക്കുള്ള പാചക ഉപകരണങ്ങള്‍ വിതരണം ചെയ്തു

0
പത്തനംതിട്ട : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 20 അങ്കണവാടികള്‍ക്കുള്ള പാചക ഉപകരണങ്ങളുടെ...

കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തിലേക്ക് കഡാവര്‍ അറ്റന്‍ഡറെ തിരഞ്ഞെടുക്കുന്നു

0
പത്തനംതിട്ട :  കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കഡാവര്‍...

സ്വന്തം ശരീരം പരീക്ഷണശാലയാക്കിയ മനുഷ്യസ്നേഹിയാണ് ഡോ. ഹനിമാനെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

0
പത്തനംതിട്ട : ലോകജനതയ്ക്കായി സ്വന്തം ശരീരം പരീക്ഷണ ശാലയാക്കിയ മനുഷ്യ സ്നേഹിയാണ്...