തൃശ്ശൂർ : സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിക്കുന്നുവെന്ന കലാമണ്ഡലം ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് നിരവധിപ്പേരാണ് അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്. കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം കലാമണ്ഡലം ഗോപിയുടെ പോസ്റ്റിനെതിരെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഫെയ്‌സ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ്. കലാമണ്ഡലം ഗോപിയാശാന്റേതെന്ന മട്ടില്‍ അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രതികരണവും ടൊവിനോ തോമസിന്റെ നേരിട്ടുള്ള പ്രതികരണവും അന്ന് ഞാന്‍ ഒരുമിച്ച് പോസ്റ്റ് ചെയ്തപ്പോള്‍ അതിന്റെ പേരില്‍ എന്നെ പരിഹസിക്കുകയും ആ താരതമ്യത്തിലെ ‘അരാഷ്ട്രീയത’യേക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്ത നിരവധി പേര്‍ ഇവിടെ ഉണ്ടായിരുന്നു. ഇന്ന് ഞാന്‍ തിരുത്തുന്നു, ആ ചേര്‍ത്തുവയ്ക്കല്‍ പിന്‍വലിക്കുന്നു. ടൊവീനോ നിങ്ങള്‍ എത്രയോ ഉയരത്തിലാണ്, നിങ്ങളുടേത് കൃത്യമായ നിലപാടാണെന്നാണ് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയെ അനുഗ്രഹിക്കണം എന്ന രീതിയില്‍ പലരും തന്റെ അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി കലാമണ്ഡലം ഗോപിയുടെ മകന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്. വിഷയം ചര്‍ച്ചയായതോടെ മകന്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. അതിന് ശേഷം ഇന്ന് രാവിലെയാണ് കലാമണ്ഡലം ഗോപി സുരേഷ് ഗോപിയെ തന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് കലാമണ്ഡലം ഗോപി വീണ്ടും ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതെത്തുടര്‍ന്നാണ് വി ടി ബല്‍റാമിന്റെ പുതിയ പോസ്റ്റ്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.
































