പരസ്യ സംവാദത്തിനുണ്ടോയെന്ന എം ബി രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറെന്ന് വി ടി ബൽറാം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പരസ്യ സംവാദത്തിനുണ്ടോയെന്ന തൃത്താലയിലെ എൽ ഡി എഫ് സ്ഥാനാർഥിയായ മന്ത്രി എം ബി രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറെന്ന് യു ഡി എഫ് സ്ഥാനാർഥി വി ടി ബൽറാം. പരസ്യ സംവാദമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ വെല്ലുവിളി എറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് പിന്നാലെയാണ് ബൽറാമും രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്തത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദം നടന്നതിന് തൊട്ടുപിന്നാലെ തൃത്താല മണ്ഡലത്തിൽ രാജേഷുമായി നേരിട്ടുള്ള സംവാദത്തിന് തയ്യാറാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബൽറാം പ്രഖ്യാപിച്ചത്.

2011 – 16 കാലയളവിലെ എം എൽ എ എന്ന നിലയിലുള്ള തന്റെ പ്രവർത്തനങ്ങളും, 2021 – 26 കാലയളവിൽ മന്ത്രിയായും സ്പീക്കറായും എം ബി രാജേഷ് നടത്തിയ പ്രവർത്തനങ്ങളും തമ്മിൽ താരതമ്യം ചെയ്യാമെന്നും ബൽറാം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വസ്തുതകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ തൃത്താലയിലെ ജനങ്ങൾ തന്നെ ആരാണ് മികച്ചതെന്ന് തീരുമാനിക്കട്ടെയെന്നും, നിലവിലെ അവസ്ഥയിൽ മണ്ഡലത്തിലെ ജനങ്ങൾ യഥാർത്ഥത്തിൽ സന്തോഷവാൻമാരാണോ എന്ന് സംവാദത്തിലൂടെ വ്യക്തമാകുമെന്നും യു ഡി എഫ് സ്ഥാനാർഥി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടൻ ദേവൻ ടിവികെയിലേക്ക് ; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച...

ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം ; തിരുവോണം വരെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്...

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....